പാനൂര്‍: മദ്യപിച്ച് വണ്ടി ഓടിക്കാന്‍ തുടങ്ങിയാല്‍ വാഹനങ്ങള്‍ തനിയെ ഓഫാകുന്ന പുതിയ സംവിധാനം പരിചയപ്പെടുത്തി കേരളത്തിന്റെ കുട്ടി ശാസ്ത്രജ്ഞന്മാര്. കാളവല്ലൂര് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ എംകെ അഭയ് രാജ്, അദ്വൈത് എം ശശികുമാര്‍ എന്നിവരാണ് പുത്തന്‍ കണ്ടുപിടുത്തവുമായി ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ആല്‍ക്കഹോള്‍ ഡിറ്റക്ഷന്‍ സിസ്റ്റം, ഓട്ടോമാറ്റിക് ഡിം ആന്‍ഡ് ബ്രൈറ്റ് ലൈറ്റ്, ടില്‍ടിങ് അലര്‍ട്ട്, ഓവര്‍ സ്പീഡ് ഡിറ്റക്ഷന്‍, ആന്റി സ്ലീപ് ഡിറ്റക്ഷന്‍ എന്നീ സംവിധാനങ്ങളിലൂടെ വാഹന യാത്രാസുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ തയാറാക്കിയ മോഡലുകളാണ് ദക്ഷിണേന്ത്യയിലെ ആറു സംസ്ഥാനങ്ങള്‍ മാറ്റുരയ്ക്കുന്ന ശാസ്ത്രമേള വേദിയിലേക്ക് മത്സരിക്കാനൊരുങ്ങുന്നത്.
ആല്‍ക്കഹോള്‍ പിടിച്ചെടുക്കുന്ന സെന്‍സറാണ് ഇതിന്റെ ഹൈലൈറ്റ്. മദ്യപിച്ച് വാഹനം ഓടിക്കാന്‍ തുടങ്ങിയാല്‍ പോലീസിന് സന്ദേശം നല്‍കും, വാഹനം തനിയെ ഓഫാകും, തുടങ്ങി നിരവധി പ്രത്യേകതകളുണ്ട് ഈ സംവിധാനത്തിന്. ഈ മാസം തൃശൂരിലാണ് ശാസ്ത്രമേള സംഘടിപ്പിക്കുന്നത്.
Discussion about this post