പാലക്കാട്: സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട വനിതാ സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. വടക്കഞ്ചേരി സ്വദേശി ഷനാസാണ് പിടിയിലായത്. യുവതിയെ തടഞ്ഞ് നിര്‍ത്തി അതിക്രമം കാട്ടി ഫോണ്‍ തട്ടിയെടുക്കുകയായിരുന്നുവെന്ന് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസില്‍ യുവതി നല്കിയ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം താരേക്കാടിനു സമീപത്തുവെച്ചായിരുന്നു സംഭവം. ഇയാള്‍ യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപത്തെത്തി കഴിഞ്ഞ ദിവസം കാത്തുനിന്നു. യുവതിയെ കണ്ടയുടന്‍ തടസം നിന്ന് വാക്കേറ്റത്തിലേര്‍പ്പെട്ടു. അതിനിടയിലാണ് എണ്ണായിരം രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തത്,
also read:ഭൂനികുതി അടച്ചില്ല, ഐശ്വര്യ റായ് ബച്ചന് നികുതിവകുപ്പിന്റെ നോട്ടീസ്
ഫേസ്ബുക്കിലൂടെ ഒരു വര്‍ഷം മുന്‍പാണ് വിവാഹിതയായ യുവതിയുമായി ഷനാസ് സൗഹൃദം സ്ഥാപിക്കുന്നത്. പിന്നാലെ ഇരുവരും കൂടുതല്‍ അടുത്തു. പലപ്പോഴായി യുവതിയില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്കെന്ന പേരില്‍ ഷനാസ് പണവും സ്വര്‍ണവും കൈക്കലാക്കി.
also read:ബൈക്കില്‍ ടോറസ് ലോറിയിടിച്ച് അപകടം, മകന്റെ കണ്മുന്നില് വെച്ച് അമ്മയ്ക്ക് ദാരുണാന്ത്യം, നടുക്കം
യുവതിയോട് പണം ആവശ്യപ്പെടുന്നത് പതിവാക്കിയപ്പോള്‍ ഷനാസുമായി അകന്നതായി യുവതി പരാതിയില്‍ പറയുന്നു. ഈ സമയത്താണ് ഷനാസിന്റെ കൈവശമുണ്ടായിരുന്ന യുവതിയുടെ ചിത്രങ്ങള്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചത്. ഇതോടെ യുവതി പൂര്‍ണമായും അകലം പാലിച്ചു.
എന്നാല്‍ ഷാനാസിന് ഇത് ഇഷ്ടമായില്ല. ഇതില്‍ പ്രകോപിതനായി ഷനാസ് തന്നെ നിരന്തരം പിന്തുടര്ന്നതായും തന്റെ ഫോണ്‍ തട്ടിയെടുക്കുകയായിരുന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
Discussion about this post