കോഴിക്കോട്: വിവാദമായ കോടഞ്ചേരിയിലെ മിശ്രവിവാഹത്തിന് ശുഭാന്ത്യം. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ ദമ്പതിമാരായ ഷെജിനും ജോയ്സ്നയും കോടഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തു.
വിവാഹത്തില്‍ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ്, സിപിഎം തിരുവമ്പാടി ഏരിയ കമ്മിറ്റി അംഗങ്ങളായ ഷിജി ആന്റണി, കെപി ചാക്കോച്ചന് എന്നിവര്‍ പങ്കെടുത്തു.
ഡിവൈഎഫ്ഐ കണ്ണോത്ത് മേഖലാ സെക്രട്ടറിയും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ എംഎസ് ഷെജിനും തെയ്യപ്പാറ സ്വദേശിനി ജോയ്സ്ന മേരി ജോസഫും തമ്മിലുള്ള പ്രണയ വിവാഹം ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.
പ്രദേശത്തെ വിശ്വാസികള്ക്കിടയിലം പാര്‍ട്ടിക്കുള്ളിലും വലിയ ചര്‍ച്ചയായിരുന്നു ഷെജിന്റെ വിവാഹം. വിവാഹത്തെ ലവ് ജിഹാദെന്ന് വിശേഷിപ്പിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയതോടെയാണ് വിവാദത്തിന് തുടക്കമായത്.
Discussion about this post