തിരുവനന്തപുരം: അമ്മയെ നോക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സഹോദരിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച മദ്ധ്യവയസ്കന് പിടിയില്‍. പാങ്ങോട് സ്റ്റേഷന് പരിധിയില്‍ ഭരതന്നൂരില്‍ നടന്ന സംഭവത്തില്‍ കണ്ണംമ്പാറയില്‍ ഷീല (49) യ്ക്കാണ് വെട്ടേറ്റത്.
സംഭവത്തില്‍ ഇവരുടെ സഹോദരന് സത്യനെ പാങ്ങോട് പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തില്‍ പരിക്കേറ്റ ഷീലയെ നാട്ടുകാര്‍ ചേര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷീലയുടെ കഴുത്തിലും കാലിലും കയ്യിലുമാണ് വെട്ടേറ്റത്. അമ്മ കുഞ്ഞിയെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്.
Discussion about this post