കോഴിക്കോട്: സിനിമാ യൂണിറ്റിന്റെ ബസ്സ് ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. വെള്ളിപറമ്പ് താഴടക്കണ്ടി മേത്തല്‍ മുഹമ്മദ് സാലിഹ് (20) ആണ് മരിച്ചത്. ഞായറാഴ്ച്ച വൈകുന്നേരം കുന്ദമംഗലത്തിനടുത്ത് വെച്ചാണ് മുഹമ്മദ് സാലിഹിന്റെ ബൈക്കില്‍ സിനിമാ യൂണിറ്റിന്റെ ബസിടിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഹമ്മദ് സാലിഹ് ഇന്നലെ രാത്രിയാണ് മരിച്ചത്.
ആംബുലന്‍സ് ഡ്രൈവറായ അബ്ദുറഹിമാന്റെ മകനാണ് മരിച്ച മുഹമ്മദ് സാലിഹ്. മാതാവ്: ഷെരീഫ, സഹോദരങ്ങള്‍: ഷബീബ് (സൗദി) ഷഹനാസ്, ഷമീമ ,ഷബ്‌ന. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് വെള്ളിപറമ്പ് അഞ്ചാംമൈല്‍ ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കും.