പൊതു വേദിയല്ലേ…! പൂവ് കൊടുക്കാന്‍ വേദിയില്‍ എത്തി, തോളില്‍കൈയ്യിട്ട് ചേര്‍ത്തുപിടിക്കാന്‍ ശ്രമം; അനിഷ്ടം പ്രകടിപ്പിച്ച് അപര്‍ണ്ണ ബാലമുരളി, വൈറല്‍ വീഡിയോ

വീണ്ടും തോളില്‍ കയ്യിടാന്‍ ഒരുങ്ങുമ്പോള്‍ അപര്‍ണ വെട്ടിച്ച് മാറി. 'എന്താടോ ഇത് ലോ കോളേജ് അല്ലെ' എന്ന് ചോദിക്കുന്നതും വിഡിയോയില്‍ കാണാം.'

aparnna

പൊതുവേദിയില്‍ മോശമായി പെരുമാറിയ വിദ്യാര്‍ത്ഥിയോട് അനിഷ്ടം പ്രകടിപ്പിച്ച നടി അപര്‍ണ്ണ ബാലമുരളിയുടെ വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്. അപര്‍ണയ്ക്ക് പൂവ് സമ്മാനിക്കാന്‍ വേദിയില്‍ കയറിയ വിദ്യാര്‍ത്ഥി നടിയുടെ കയ്യില്‍ പിടിക്കുകയും തുടര്‍ന്ന് തോളില്‍കൈയ്യിട്ട് ചേര്‍ത്തുപിടിക്കാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോയില്‍.

ലോ കോളജിന്റെ യൂണിയന്‍ ഉദ്ഘാടന ചടങ്ങിനിടെയാണ് വൈറലായ സംഭവം അരങ്ങേറിയത്. പുതിയ ചിത്രം തങ്കത്തിന്റെ പ്രചാരണത്തിനു വേണ്ടിയാണ് ചിത്രത്തിലെ അഭിനേതാക്കളായ അപര്‍ണയും വിനീത് ശ്രീനിവാസനും ലോ കോളജിന്റെ യൂണിയന്‍ ഉദ്ഘാടന ചടങ്ങിന് എത്തിയത്.

വേദിയില്‍ എത്തിയ വിദ്യാര്‍ത്ഥി അപര്‍ണയുടെ കയ്യില്‍ കടന്നു പിടിച്ച് എഴുന്നേല്‍പ്പിക്കുകയും തോളില്‍ കയ്യിടാന്‍ ശ്രമിക്കുകയും ആയിരുന്നു. അപ്രതീക്ഷിത പെരുമാറ്റത്തില്‍ അപര്‍ണ ഞെട്ടുന്നതും മാറി നില്‍ക്കാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം.

വീണ്ടും തോളില്‍ കയ്യിടാന്‍ ഒരുങ്ങുമ്പോള്‍ അപര്‍ണ വെട്ടിച്ച് മാറി. ‘എന്താടോ ഇത് ലോ കോളേജ് അല്ലെ’ എന്ന് ചോദിക്കുന്നതും വിഡിയോയില്‍ കാണാം.’ അപര്‍ണ അതൃപ്തി വ്യക്തമാക്കിയതോടെ വീണ്ടും വേദിയില്‍ എത്തിയ വിദ്യാര്‍ത്ഥി താന്‍ വേറൊന്നും ഉദ്ദേശിച്ചല്ല ചെയ്തതെന്നും ഫാന്‍ ആയതുകൊണ്ട് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതാണെന്നും പറയുന്നുണ്ട്.

എന്നാല്‍ വീണ്ടും കൈ നീട്ടിയ യുവാവിന് കൈ കൊടുക്കാന്‍ അപര്‍ണ വിസമ്മതിച്ചു. തുടര്‍ന്ന് യുവാവ് വിനീതിന് കൈ കൊടുക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ കൈകൊടുക്കാതെ വിനീത് കുഴപ്പമില്ല പോകൂ എന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിയെ അയക്കുന്നതും വീഡിയോയില്‍ കാണാം.

Exit mobile version