കാത്തിരുന്ന് കിട്ടിയ കണ്മണിയെ കണ്ണുനിറയെ കാണാന്‍ കഴിഞ്ഞില്ല, പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതിക്ക് ദാരുണാന്ത്യം, ചികിത്സാപ്പിഴവെന്ന് ഗുരുതര ആരോപണവുമായി ബന്ധുക്കള്‍

കല്‍പ്പറ്റ: പ്രസവ ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍. വയനാട്ടിലാണ് സംഭവം. കമ്പളക്കാട് വെള്ളാരം കുനിയിലെ പുഴക്കം വയല് സ്വദേശി വൈശ്യന് വീട്ടില്‍ നൗഷാദിന്റെ ഭാര്യ നുസ്‌റത്ത് ആണ് മരിച്ചത്.

ഇരുപത്തിമൂന്നുവയസ്സായിരുന്നു. ബുധനാഴ്ചയായിരുന്നു സംഭവം. രാവിലെ 11 മണിയോടെ കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ വെച്ച് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്കിയിരുന്നു. ഇതിന് പിന്നാലെ രക്തസ്രാവമുണ്ടായി. തുടര്‍ന്ന് യുവതിയെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

also read: സ്‌കൂളില്‍ നിന്നും നേരത്തെ ഇറങ്ങിയ അധ്യാപകന്‍ വീട്ടില്‍ തിരിച്ചെത്തിയത് അസ്വസ്ഥനായി, പിന്നാലെ ജീവനൊടുക്കി, ദുരൂഹമരണത്തില്‍ കേസ്

ഇവിടെ വെച്ചാണ് മരിച്ചത്. ജനറല്‍ ആശുപത്രിയില്‍ സിസേറിയനില്‍ സംഭവിച്ച പിഴവുമൂലമാണ് യുവതി മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി. രണ്ടര വയസ്സുകാരന്‍ മുഹമ്മദ് നഹ്യാന്‍ മകനാണ്.

also read: അമ്മയുടെ മാല പൊട്ടിച്ചോടി: മോഷ്ടാക്കളെ മണിക്കൂറുകള്‍ക്കകം കൈയ്യോടെ പിടികൂടി മകനും നാട്ടുകാരും

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് കമ്പളക്കാട് വലിയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Exit mobile version