കൊച്ചി: സേഫ് ആന്‍ഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പ് പ്രതി പ്രവീണ്‍ റാണയെ നായകനാക്കി സിനിമയെടുത്തു. എഎസ്ഐ സാന്റോ അന്തിക്കാടിനെ സസ്പെന്‍ഡ് ചെയ്തു. തൃശൂര്‍ റേഞ്ച് ഡിഐജിയുടേതാണ് നടപടി.
പ്രവീണ്‍ നായകനായ ‘ചോരന്’ എന്ന സിനിമ സംവിധാനം ചെയ്തത് സാന്റോ ആണ്. അനുമതി വാങ്ങാതെ സിനിമ സംവിധാനം ചെയ്തതിനാണ് നടപടിയെന്നാണു വിശദീകരണം. പ്രവീണ്‍ റാണ കേസില്‍ അറസ്റ്റിലായപ്പോള്‍ സാന്റോ അന്തികാടിനെ റൂറല്‍ പോലീസ് ആസ്ഥാനത്ത് നിന്നും സ്ഥലം മാറ്റിയിരുന്നു.
പോലീസിലെ ഉന്നതരുമായി പ്രവീണ്‍ റാണയ്ക്ക് ബന്ധമുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നു വന്നിരുന്നു. കേസില്‍ പ്രതിയായതോടെ സംസ്ഥാനം വിട്ട പ്രവീണ്‍ റാണയെ പൊള്ളാച്ചിയില്‍ നിന്നാണു തൃശൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്നും റാണ രക്ഷപ്പെടാനുള്ള സാഹചര്യമൊരുങ്ങിയതും പോലീസിന്റെ സഹായത്താലാണെന്ന് ആരോപണമുണ്ടായിരുന്നു.
Discussion about this post