ആലപ്പുഴ: സ്കൂളിലെത്താന്‍ അഞ്ച് മിനിറ്റ് വൈകിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ കൂട്ടത്തോടെ പുറത്താക്കി സ്കൂള്‍ ഗേറ്റ് അടച്ചു പൂട്ടി. ആലപ്പുഴ ജില്ലയിലാണ് സംഭവം. എടത്വ സെന്റ് അലോഷ്യസ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികളെയാണ് അധികൃതര്‍ റോഡില്‍ നിര്‍ത്തിയത്.
വൈകിയെത്തിയതിന് 25 വിദ്യാര്‍ത്ഥികളെയാണ് സ്കൂള്‍ അധികൃതര്‍ സ്കൂളിനുള്ളിലേക്ക് കയറ്റാതെ റോഡില്‍ നിര്‍ത്തിയത്. കുട്ടികള്‍ അഞ്ച് മിനിറ്റ് മാത്രം വൈകിയെത്തിയതിനാണ് ഈ ക്രൂരതയെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. സംഭവം വലിയ വിവാദമായി.
ഇതോടെ കുട്ടികളെ സ്കൂളിലേക്ക് കയറ്റുകയായിരുന്നു. വൈകിവരുന്നവരുടെ പേര് രജിസ്റ്ററില്‍ എഴുതിയ ശേഷമാണ് പ്രിന്‍സിപ്പല്‍ കുട്ടികളെ തിരികെ കയറ്റിയത്. അതേസമയം, സ്ഥിരമായി വൈകിയെത്തുന്ന കുട്ടികളെയാണ് പുറത്താക്കിയതെന്ന നിലപാടിലാണ് സ്കൂള്‍ അധികൃതര്‍.
സ്കൂളിലെ ബെല്‍ രാവിലെ ഒമ്പത് മണിക്കാണ് അടിക്കുന്നതെന്നും 9.10 വരെ എത്തിയ കുട്ടികളെ ക്ലാസിലേക്ക് കയറ്റിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ മാത്തുക്കുട്ടി വര്‍ഗീസ് അവകാശപ്പെട്ടു. പലപ്പോഴും ക്ലാസില്‍ വരാതെ കറങ്ങി നടക്കുന്നവരാണ് ഈ കുട്ടികളെന്നും അക്കാരണത്താലാണ് സ്കൂളില്‍ നിന്നും പുറത്താക്കി ഗേറ്റ് അടച്ച് പൂട്ടിയതെന്നുമാണ് പ്രിന്‍സിപ്പല്‍ പറയുന്നത്.
Discussion about this post