കല്‍പ്പറ്റ: വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. വയനാട് ജില്ലയിലെ മേപ്പാടിയിലാണ് സംഭവം. മലപ്പുറം സ്വദേശികളായ മന്നടിയില്‍ മുഹമ്മദ് ഹാഫിസ് (20), ഇല്ല്യാസ് (19) എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
മേപ്പാടി പോളിടെക്നിക് കോളേജ് വിദ്യാര്‍ഥികളാണ് മുഹമ്മദ് ഹാഫിസും ഇല്യാസും. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. മേപ്പാടി കാപ്പംകൊല്ലിയില്‍ വെച്ചാണ് അപകടമുണ്ടായത്. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
also read: മക്കളെ സ്കൂള്‍ ബസില്‍ കയറ്റി വിടാന്‍ പോകുന്ന വഴി കുഴഞ്ഞുവീണു, 38കാരിക്ക് ദാരുണാന്ത്യം
മുഹമ്മദ് ഹാഫിസിന് അപകടസ്ഥലത്ത് വെച്ച് തന്നെ ജീവന് നഷ്ടമായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇല്ല്യാസിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയില്‍ കഴിയവെ രാത്രിയോടെയായിരുന്നു അന്ത്യം.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ലോറിയുടെ വലത് സൈഡില്‍ ഇടിച്ച ശേഷം ഇരുചക്രവാഹനം നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അപകടം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാരും മറ്റു വാഹന യാത്രികരുമാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്.
Discussion about this post