മാള: സ്‌നേഹിച്ചാൽ സ്വന്തം ജീവൻ കൊടുത്തും ഉടമയെ സംരക്ഷിക്കുന്ന മൃഗങ്ങളിൽ നായകളെ വെല്ലാൻ മറ്റൊന്ന് കാണില്ല. കാരണം കൊടുക്കുന്നതിനേക്കാൾ ഇരട്ടി സ്‌നേഹം തിരികെ നൽകുന്ന നായക്കുട്ടികളുടെ സ്‌നേഹം പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ഇപ്പോൾ സമാനമായൊരു വാർത്തയാണ് ഇപ്പോൾ തൃശ്ശൂരിലെ അഷ്ടമിച്ചിറയിൽ നിന്നും വരുന്നത്.
അഷ്ടമിച്ചിറ കടമ്പാട്ടുപറമ്പിൽ സണ്ണിയുടെ അരുമകളായ 2 നായ്ക്കൾ ആണ് സ്വന്തം ഉടമയെയും കുടുംബത്തെയും സംരക്ഷിച്ച് സ്വന്തം ജീവൻ വെടിഞ്ഞത്. വീട്ടിലേയ്ക്ക് കയറി വന്ന മൂർഖൻ പാമ്പിനെ കടിച്ച് കീറി രണ്ടായി ഇട്ട ശേഷമാണ് ജൂഡോ, റോജർ എന്ന് വിളിപ്പേരുള്ള അരുമകൾ ചത്തത്. നായ്ക്കുട്ടികളെ കാണാതെ അന്വേഷിച്ച് നടക്കുമ്പോഴാണ് രണ്ടും ചത്ത് കിടക്കുന്നത് കണ്ടത്.

സമീപത്ത് മൂർഖൻ പാമ്പിനെ രണ്ടായി മുറിച്ച് ഇട്ടിരിക്കുന്നതും കുടുംബം കണ്ടു. തങ്ങളുടെ ജീവൻ രക്ഷിച്ച് ജീവൻ വെടിഞ്ഞ അരുമകളുടെ വിയോഗം കുടുംബത്തിന് താങ്ങാനും കഴിയുന്നില്ല. മൂർഖനുമായുള്ള മൽപിടുത്തത്തിൽ ഇരുനായ്ക്കൾക്കും നിരവധി കടിയേറ്റിട്ടുണ്ടായിരുന്നു. 3 വർഷം മുൻപ് ഒരു സുഹൃത്താണ് നാടൻ നായ്ക്കുട്ടികളെ സണ്ണിക്കു കൊടുത്തത്. വൈകാതെ രണ്ടുപേരും വീട്ടുകാരുടെ ഓമനകളായി.
Discussion about this post