തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചത് ശക്തമായ ഗൂഢാലോചനകള്‍ക്കൊടുവില്‍. വിഷയത്തില്‍ അതിശക്തമായ രീതിയില്‍ പ്രതിഷേധം നടത്തുമെന്ന് അയ്യപ്പ ധര്‍മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു. അതേസമയം തന്ത്രി നടയടച്ച് ശുദ്ധികലശം ചെയ്തത് നല്ലകാര്യമാണെന്നും ജനുവരി 22 സുപ്രീകോടതിയില്‍ പോരാടി വിജയിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് മലപ്പുറം സ്വദേശികളായ യുവതികളാണ് ഇന്ന് പുലര്‍ച്ചെ 3 മണിക്ക് ദര്‍ശനം നടത്തിയത്. ഇവര്‍ നേരത്തെ വന്ന് പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയവരാണ്. തിരിച്ച് വരുമെന്ന് ഉറപ്പ് ലഭിച്ചതിനാലാണ് തിരിച്ച് പോകുന്നതെന്ന് അന്ന് കനക ദുര്‍ഗ്ഗ പറഞ്ഞിരുന്നു.
Discussion about this post