തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് പിന്തുണ അറിയിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള.
ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടില്ല. പിന്തുണയുടെ കാര്യങ്ങള്‍ ആലോചിച്ച് പിന്നീട് പറയാമെന്ന് ശ്രീധരന്‍പിള്ള വിശദമാക്കി. രണ്ട് ദിവസം പ്രതിഷേധ ദിനം ആചരിക്കാന്‍ ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്.
അതേസമയം ഇന്നുണ്ടായത് ജനാധിപത്യ പ്രതിഷേധം മാത്രമെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ് പറഞ്ഞു. നാളെ ഹര്‍ത്താലിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും തീരുമാനിച്ചാല്‍ അറിയിക്കുമെന്നും പികെ കൃഷ്ണദാസ് വിശദമാക്കി. എന്നാല്‍ കര്‍മ്മസമിതി നടത്തുന്ന ഏത് പ്രക്ഷോഭങ്ങള്‍ക്കും ബിജെപി പിന്തുണ നല്‍കുമെന്നായിരുന്നു എംടി രമേഷ് വ്യക്തമാക്കിയത്.
ശബരിമലയിലെ യുവതിപ്രവേശത്തില് പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി രാജി വെച്ച് ഹൈന്ദവ വിശ്വാസികളോട് ക്ഷമ പറയണമെന്ന് അയ്യപ്പകര്‍മ്മ സമിതി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജി ആവശ്യം ശക്തമാക്കാനുള്ള പ്രതിഷേധങ്ങള്‍ വരും ദിവസങ്ങളില്‍ കാണാമെന്നും അയ്യപ്പകര്‍മ്മ സമിതി മുന്നറിയിപ്പ് നല്കി.
Discussion about this post