അത്തോളി: മകൻ മരിച്ച വിവരമറിഞ്ഞ അമ്മ കുഴഞ്ഞു വീണു മരിച്ചു. നടുവിലയിൽ പരേതനായ മൊയ്തീന്റെ മകൻ ശുഐബ് (45), മാതാവ് നഫീസ (68) എന്നിവരാണ് ശനിയാഴ്ച രാത്രി മൂന്നു മണിക്കൂറിനിടെ മരിച്ചത്. കോഴിക്കോട് അത്തോളിയിലാണ് സംഭവം.
ഷട്ടിൽ കളിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ശുഐബിനെ ആശുപത്രിയിലെത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് തളർന്നുവീണ അമ്മ നഫീസ ആശുപത്രിയിൽ ചികിൽസയിൽ ഇരിക്കെയാണ് മരിച്ചത്. നഫീസയുടെ മറ്റു മക്കൾ: ജുനൈസ്, റുമീഷ് (ഷാഡോ സൗണ്ട്സ്).
Discussion about this post