വീടിന് സമീപത്തുവെച്ച് വാഹനാപകടം, ബികോം വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം, മരണവാര്‍ത്ത കേട്ട നടുക്കത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളും

കോട്ടയം: കോട്ടയത്ത് വാഹനാപകടത്തില്‍ കോളേജ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ചെത്തിപ്പുഴ ക്രിസ്തു ജ്യോതി ജൂനിയര്‍ കോളജില്‍ അവസാന വര്‍ഷ ബികോം വിദ്യാര്‍ത്ഥിയായ അഭിജിത്ത് എം കുമാറാണ് മരിച്ചത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു.

തെങ്ങാണ സ്വദേശിയായ എംആര്‍ അജിത് കുമാറിന്റെ മകനാണ് അഭിജിത്ത്. തെങ്ങണായില്‍ ഫ്രൂട്ട് സ്റ്റാള്‍ നടത്തുകയാണ് അജിത്. ചങ്ങനാശേരി തെങ്ങണ കരിക്കണ്ടം റോഡില്‍ പുന്നക്കുന്നം ഭാഗത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഇന്നലെ രാവിലെ 10.45 ഓടെയാണ് അപകടമുണ്ടായത്.

also read: സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തില്ല, അധിക ചെലവ് വേണ്ടിവന്നില്ല; തൊണ്ടയില്‍ കുടുങ്ങിയ മീന്‍മുള്ള് അഞ്ചു ദിവസത്തിനു ശേഷം പുറത്തെടുത്ത് ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍

അഭിജിത് സഞ്ചരിച്ച ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു. തെങ്ങണായില്‍ നിന്ന് തിരികെ വീട്ടിലേക്ക് മടങ്ങവെ വീടിന് സമീപത്തുവെച്ചാണ് അപകടം സംഭവിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ ഉടന്‍ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

also read: അന്ന് ഗോതമ്പ്, ഇന്ന് ഒരു മുറം വെള്ള അരി; 12 മണിക്കൂർ കൊണ്ട് ‘മാളികപ്പുറ’ത്തിലെ കഥാപാത്രങ്ങൾ അരിമണിയിൽ തീർത്ത് ശ്രീരാജ്

മൃതദേഹം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മാതാവ് : പരേതയായ ബിന്ദു.

Exit mobile version