ശബരിമല നട അടച്ച സംഭവം; സുപ്രീംകോടതി വിധി ലംഘനമാണ് തന്ത്രി ചെയ്തത്! കോടതിയില്‍ വിശദീകരണം നല്‍കേണ്ടി വരും; ദേവസ്വം മന്ത്രി

തിരുവനന്തപുരം: യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ നട അടച്ച സംഭവത്തില്‍ തന്ത്രിക്കെതിരെ വിമര്‍ശനവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തന്ത്രിക്ക് ഏകപക്ഷീയമായി നട അടക്കാനാവില്ല. നട അടച്ചതില്‍ തന്ത്രി കോടതിയില്‍ വിശദീകരണം നല്‍കേണ്ടി വരുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരം ദേവസ്വം മാനുവല്‍ പ്രകാരം തന്ത്രിക്ക് ഏകപക്ഷീയമായി തീരുമാനം എടുക്കാന്‍ കഴിയില്ല. ഉടമസ്ഥാവകാശമുള്ള ദേവസ്വം ബോര്‍ഡുമായി കൂടിയാലോചിച്ച ശേഷം മാത്രമേ തീരുമാനം എടുക്കാന്‍ കഴിയൂ.
ബോര്‍ഡുമായി കൂടിയാലോചിച്ചില്ല എന്നാണ് അറിവ്. ആലോചിച്ചാലുള്ള തീരുമാനം ആണെങ്കിലും കോടതി അലക്ഷ്യമാണ്. നട അടച്ചതില്‍ തന്ത്രി കോടതിയില്‍ വിശദീകരണം നല്‍കേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു.

അതിനിടെ ഗുരുവായൂരില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പ്രതിഷേധമുണ്ടായി. യുവമോര്‍ച്ചാ പ്രവര്‍ത്തകരാണ് മന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ വേദിക്ക് സമീപം പ്രതിഷേധിച്ചത്.

Exit mobile version