ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ വിഷയത്തോട് പ്രതികരിച്ച് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. സര്‍ക്കാര്‍ ഭരണഘടനാപരമായ കടമ നിര്‍വഹിച്ചുവെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. സര്‍ക്കാര്‍ സുപ്രീം കോടതി വിധി നടപ്പാക്കിയെന്നും അവര്‍ പറഞ്ഞു.
ഇന്ന് പുലര്‍ച്ചയോടെയാണ് കനക ദുര്‍ഗയും, ബിന്ദുവും ശബരിമല ദര്‍ശനം നടത്തിയത്. അതേസമയം സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ബിജെപി പ്രതിഷേധം ഉണ്ടായി. നാളെ ഹര്‍ത്താലിന് ശബരിമല കര്‍മസമിതിയുടെ പ്രഖ്യാപനമുണ്ടായി.