സോഷ്യല്‍മീഡിയയില്‍ അടുത്തകാലത്തായി വൈറലായ ശബ്ദമാണ് എക്സൈസ് ഉദ്യോഗസ്ഥന് അബ്ദുള്‍ ബാസിതിന്റെത്. അദ്ദേഹത്തിന്റെ നടന് സുരേഷ് ഗോപിയുടെതിന് സമാനമായ സംസാര ശൈലിയാണ് ശ്രദ്ധേയനാക്കിയത്. തുടക്കം മുതല്‍ ലഹരിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി നടത്തുന്ന ബോധവത്കരണ ക്ലാസുകളിലൂടെയാണ് അബ്ദുള്‍ ബാസിത് ശ്രദ്ധേയനായത്.
നാലാം മുറയെന്ന ചിത്രത്തെ കുറിച്ച് നടന് സുരേഷ് ഗോപിയുടെ അതേ ശബ്ദവും മോഡുലേഷനിലും സംസാരിച്ചതോടെ വീണ്ടും ബാസിത് വൈറലായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഈയടുത്തായി ഉയര്‍ന്നത്.
പ്രശസ്തനാകാന് സദാസമയവും സുരേഷ് ഗോപിയെ അനുകരിക്കുകയാണെന്നും ഇതൊക്കെ അല്പം ഓവറാണെന്നുമാണ് പലരുടെയും വിമര്‍ശനം. സുരേഷ് ഗോപി ശബ്ദം ഇങ്ങനെ അനുകരിച്ച് ആളുകളെ പറ്റിച്ച് നടക്കാന്‍ നാണമില്ലേയെന്ന് തുടങ്ങി മോശമായ പല കമന്റുകളും എത്തിയതോടെ ശബ്ദത്തിന്റെ കാര്യത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് അബ്ദുള്‍ ബാസിത്.
തനിക്ക് ആരേയും ചതിക്കാനില്ലെന്നും അതിന് വേണ്ടിയല്ല സുരേഷ് ഗോപി സാറിന്റെ ശബ്ദം അനുകരിക്കുന്നതെന്നും നാടിന്റെ നന്മയ്ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം മാത്രമാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ലഹരിക്കെതിരെയുള്ള പോരാട്ടം തനിക്ക് അത്രമേല്‍ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് ബോധവത്കരണ ക്ലാസുകള്‍ക്കിടെ വികാരനിര്‍ഭരമായി സംസാരിക്കുമ്പോള്‍ സുരേഷ് ഗോപി സാറിന്റെ സൗണ്ട് മോഡുലേഷന് വന്നുപോകുന്നതാണ്.
അത് വരുമ്പോള്‍ താന്‍ പറയുന്ന മെസേജിന് കൂടുതല്‍ പേരിലേക്ക് എത്താന്‍ സാധിക്കും. അതുകൊണ്ടാണ് സൗണ്ട് മോഡുലേഷന് ഉപയോഗിക്കുന്നതെന്നും അല്ലാതെ ആരെയും ചതിക്കാനല്ലെന്നും ഫേസ്ബുക്കിലൂടെ അബ്ദുള്‍ ബാസിത് പ്രതികരിച്ചു.
ലഹരിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് ഇറങ്ങി തിരിച്ചത്.ലഹരിക്കെതിരെ ബോധവത്കരണ ക്ലാസുകള്‍ക്ക് സുരേഷ് ഗോപി സാറിന്റേതിന് സമാനമായ വോയ്സ് മോഡുലേഷന് ഉപയോഗിക്കുന്നുണ്ടെങ്കിലും ദൈനംദിന ജീവിതത്തില്‍ സദാസമയവും ഇത്തരത്തില്‍ അല്ല സംസാരിക്കാറുള്ളത്.
ലഹരിക്കെതിരായ ബോധവത്കരണത്തിനും അതിന്റെ ഭാഗമായുള്ള സ്റ്റേജ് പെര്‍ഫോമന്‍സുകള്‍ക്കും മാത്രമാണ് മോഡുലേഷന് ഉപയോഗിക്കുക. സൗണ്ട് മോഡുലേഷന്റെ കാര്യം പറഞ്ഞ് താന്‍ നല്കുന്ന സന്ദേശത്തെ കണ്ടില്ലെന്ന് നടിക്കരുത്. ലഹരിക്കെതിരെ നമുക്ക് ഒന്നിച്ച് പോരാടാമെന്നും അദ്ദേഹം പറയുന്നു.
Discussion about this post