നെയ്യാറ്റിന്‍കര: വിലകൂടിയ ചെടികള്‍ മോഷ്ടിക്കുന്ന കള്ളനെ പിടികൂടി പോലീസ്. രണ്ട് ലക്ഷത്തോളം വിലവരുന്ന ആന്തൂറിയം ചെടികള്‍ മോഷ്ടിച്ച സംഭവത്തിലാണ് കൊല്ലം ചവറ വില്ലേജില്‍ പുതുക്കാട് കിഴക്കതില്‍ മുടിയില്‍ വീട്ടില്‍ വിനീത് ക്ലീറ്റസി(28)നെ പോലീസ് പിടികൂടിയത്.
അമരവിള കൊല്ലയില്‍ മഞ്ചാംകുഴി വിസിനിയില് ഗ്രീന്‍ ഹൗസില്‍ ഐആര്‍ഇ റിട്ട. ഉദ്യോഗസ്ഥനായ ജപമണിയുടെ ഭാര്യ വിലാസിനിഭായി തന്റെ വീട്ടില്‍ നട്ടുവളര്‍ത്തിയിരുന്ന വിലകൂടിയ 200 ഓളം ആന്തൂറിയം ചെടികളാണ് ഇയാള്‍ മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
2017ല്‍ അലങ്കാരച്ചെടികളുടെ പരിപാലനത്തിന് രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയവരാണ് ജപമണിയും വിലാസിനി ഭായിയും. ഇയാള്‍ ഇതേ വീട്ടില്‍ 2011 മാര്‍ച്ചിലും കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പും പ്രതി സ്ത്രീവേഷം ധരിച്ചെത്തി മോഷണം നടത്തിയതായി തെളിഞ്ഞു.
മോഷണ ശേഷം പ്രതി ബംഗളൂരുവില്‍ ഒളിവില്‍ കഴിയുകയായിരുന്നു. സോഷ്യല്‍ മീഡിയ വഴിയാണ് പ്രതി മോഷ്ടിച്ച ചെടികള്‍ വിറ്റിരുന്നത്. സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങള്‍ പ്രതി മുന്‍പും നടത്തിയിട്ടുള്ളതായി പോലീസ് പറയുന്നു. പ്രതിയെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി.
നെയ്യാറ്റിന്‍കര സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സിസി പ്രതാപചന്ദ്രന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ആര് സജീവ്, അസി.പൊലീസ് സബ് ഇന്‍സ്പെക്ടര്‍മാരായ സുരേഷ് കുമാര്‍, അജിതകുമാരി,സിവില്‍ പൊലീസ് ഓഫീസര്‍ രതീഷ് എകെ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Discussion about this post