തിരുവനന്തപുരം: ഭക്ഷണം കഴിക്കുന്നതിനിടെ ഭക്ഷണത്തിലേക്ക് നോക്കിനിന്നുവെന്ന് ആരോപിച്ച് ഹോട്ടലില്‍ രണ്ടുപേര്‍ തമ്മില്‍ സംഘര്‍ഷം. തിരുവനന്തപുരം ജില്ലയിലെ പാറശാള ഉദിയന്‍കുളങ്ങരയിലാണ് സംഭവം.
സംഭവത്തില്‍ ഇരുവരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ടിപ്പര്‍ ഡ്രൈവറായ പാറശാല സ്വദേശി അരുണിനെയും തെങ്ങുകയറ്റ തൊഴിലാളി കൊച്ചോട്ടു കോണം സ്വദേശി മനുവിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇരുവരും മദ്യാസക്തിയിലാണ് ഹോട്ടലില്‍ അടിപിടിയുണ്ടാക്കിയതെന്ന് പാറശാല പൊലീസ് പറഞ്ഞു. ഒരേ മേശയ്ക്ക് എതിര്‍വശങ്ങളിലിരുന്ന് ഭക്ഷണം കഴിച്ചവരാണ് തമ്മിലടിച്ചത്. ബുധനാഴ്ച വൈകുന്നേരം ആറു മണിയോടെയായിരുന്നു സംഭവം.
also read: മദ്യലഹരിയില്‍ ഡ്രൈവിങ്, പത്ത് വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച് റോഡില്‍ അഴിഞ്ഞാടിയ ഡ്രൈവര്‍ പിടിയില്‍
ഭക്ഷണത്തിലേക്ക് തുറിച്ചുനോക്കിയെന്ന് പറഞ്ഞതിന് പിന്നാലെ ഇരുവരും തമ്മിലടിക്കുകയായിരുന്നു. സംഘര്‍ഷത്തിനിടെ മനു കൈവശം ഉണ്ടായിരുന്ന വെട്ടുകത്തി വീശി പരിഭ്രാന്തി സൃഷ്ടിച്ചു. എന്നാല്‍ ആര്‍ക്കും പരിക്കില്ല.
Discussion about this post