വരന്തരപ്പിള്ളി: പൈലറ്റ് എന്ന് നടിച്ച് വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി വൈവാഹിക സൈറ്റുകള്‍ വഴി ലക്ഷങ്ങള്‍ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. വിവാഹാലോചന നടത്തിയാണ് നിരവധി സ്ത്രീകളില്‍ നിന്നും ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയിരുന്നത്. കേസില്‍ മലപ്പുറം മൊറയൂര്‍ ഒഴുകൂര്‍ താഴത്തയില്‍ മുഹമ്മദ് ഫസല്‍ (36) ആണ് അറസ്റ്റിലായത്.
ഇയാള്‍ അമല്‍ എന്ന പേരില്‍ വ്യാജമായി പാസ്പോര്‍ട്ടും ആധാറും ഉണ്ടാക്കി, പൈലറ്റാണെന്ന് പറഞ്ഞാണ് വൈവാഹിക സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്ത് വിവിധ ആളുകളില്‍ നിന്ന് ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തത്.
വിവാഹാലോചനകള്‍ നടത്തി പരിചയപ്പെടുന്ന യുവതികളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്താണ് തട്ടിപ്പ് നടത്തിയിരുന്നത്. വരന്തരപ്പിള്ളി സ്വദേശിയായ യുവതിയില്‍നിന്ന് 1,10,000 രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്.
ഇയാള്‍ സംസ്ഥാനത്ത് പലയിടങ്ങളിലും ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു. എറണാകുളം പറവൂര്‍ സ്വദേശിനിയില്‍നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയെടുത്തതായും കൊല്ലം, എറണാകുളം, മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ സമാനമായ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
also read- ഏറ്റുമുട്ടി അജിത്ത്-വിജയ് ആരാധകര്‍; തുണിവ് ആഘോഷത്തിനിടെ അജിത്ത് ആരാധകന് ദാരുണമരണം
കൊല്ലം സൈബര്‍ പോലീസാണ് പാലാരിവട്ടത്തുനിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ വരന്തരപ്പിള്ളി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. അടുത്തദിവസങ്ങളില്‍ തെളിവെടുപ്പ് നടത്തുമെന്ന് വരന്തരപ്പിള്ളി പോലീസ് എസ്എച്ച്ഒ എസ് ജയകൃഷ്ണന്‍ പറഞ്ഞു.
Discussion about this post