കണ്ണൂര്‍: മലപ്പട്ടത്ത് വിവാഹ സത്കാരത്തില്‍ ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. 60 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വിവാഹവീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഇന്നലെ 35 പേരും ഇന്ന് 25 പേരും ചികില്‍സ തേടി.
ഏകദേശം 500 ല്‍ ഏറെ പേര്‍ ഇവിടെ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. ഇതില്‍ 60 പേര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റു എന്നാണ് ഡിഎംഒ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. പനിയും ഛര്‍ദിയും, വയറിളക്കവും അടക്കമുള്ള ബുദ്ധിമുട്ടുകളുമായാണ് ഭക്ഷ്യവിഷബാധയേറ്റവര്‍ ചികിത്സ തേടിയത്.
ഭക്ഷ്യവിഷബാധയേറ്റവര്‍ മലപ്പട്ടത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലുമായി ചികിത്സ തേടി. വിവാഹ വീട്ടില്‍ അധികൃതര്‍ പരിശോധന നടത്തുന്നുണ്ട്. എവിടെ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പരിശോധിക്കുന്നത്.
വിവാഹത്തിന്റെ തലേ ദിവസമായ ശനിയാഴ്ച ചോറും ചിക്കനുമാണ് അതിഥികള്‍ കഴിച്ചിരുന്നത്. ഞായറാഴ്ച മുതല്‍ ഇവര്‍ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടുതുടങ്ങിയിരുന്നു. ആരുടെയും നില ഗുരുതരമല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.