തിരുവനന്തപുരം: യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ശബരിമലയില്‍ ശുദ്ധിക്രിയ നടത്തിയതിലൂടെ അയിത്താചരണമാണ് നടക്കുന്നതെന്ന് മലയരയ സമാജം നേതാവ് പികെ സജീവ് വ്യക്തമാക്കി. അയിത്താചരണം നിയമം മൂലം നിരോധിക്കപ്പെട്ടതാണ് എന്നാല്‍ ഇപ്പോള്‍ ഭരണഘടനാ ലംഘനം നടക്കുന്നു. സുപ്രീം കോടതി വിധ ലംഘിക്കുന്നവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ത്രീകള്‍ അശുദ്ധരല്ല, വിശുദ്ധരാണ്. പൗരോഹിത്യവും ഭരണകൂടവും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇപ്പോള്‍ നടക്കുന്നത്. പൗരോഹിത്യത്തിന്റെ ഭരണഘടന മനുസ്മൃതിയാണ്. സര്‍ക്കാര്‍ നടപ്പിലാക്കേണ്ടത് ഇന്ത്യന്‍ ഭരണഘടനയാണ്. കേരള സര്‍ക്കാരില്‍ വിശ്വാസമുണ്ട്.
ഭരണഘടന നടപ്പാക്കാന്‍ സര്‍ക്കാരിനൊപ്പം അടിസ്ഥാന ജനവിഭാഗങ്ങള്‍ ഉറച്ച് നില്ക്കും. വിശ്വാസികളുടെ വികാരമൊന്നും ഇവിടെ വൃണപ്പെട്ടിട്ടില്ല. ശബരിമലയില്‍ കയറിയ യുവതികളിലൊരാള്‍ ദളിതയാണ്. ശുദ്ധിക്രിയ നടത്തിയതിന് ദളിതര്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമ പ്രകാരം കേസ് എടുക്കണമെന്നും പികെ സജീവ് ആവശ്യപ്പെട്ടു.
Discussion about this post