സൗന്ദര്യസങ്കല്‍പ്പങ്ങള്‍ക്ക് കുറിച്ചിട്ട നിയമങ്ങളെല്ലാം ഇന്നത്തെ കാലത്ത് പൊളിച്ചടുക്കപ്പെടുന്നുണ്ട്. കഴിവുകളുള്ള ആര്‍ക്കും അവനവന്റെ ഇടമുണ്ട് സോഷ്യല്‍ മീഡിയയില്‍. കുറവുകളെ കഴിവുകളാക്കി മുന്നേറുന്ന നിരവധി മാതൃകകള്‍ നമുക്ക് മുന്നിലുണ്ട്.
വെളുത്തു തുടുത്ത് സീറോ സൈസില്‍ ഇരിക്കുന്നവരുടേതു മാത്രമല്ല സൗന്ദര്യം. കേരളത്തിലെ ആദ്യത്തെ ക്ലെഫ്റ്റ് ലിപ് മോഡലിനെ പരിചയപ്പെടുത്തിയിരിക്കുകയാണ്
ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ സൂര്യ ഇഷാന്‍. ജാനകി കെഎസ് കൃഷ്ണയാണ് കേരളത്തിലെ ആദ്യത്തെ ക്ലെഫ്റ്റ് ലിപ് മോഡല്‍.
വെളുത്തു തുടുത്ത് സീറോ സൈസില്‍ ഇരിക്കുന്നവര്‍ മാത്രമാണ് സുന്ദരികളെന്ന് പറയുന്നവരോട് ഇതാ ഞാനെന്ന് സധൈര്യം വിളിച്ചു പറയുകയാണ് ജാനകി. കുറവുകളെ മികവുകളാക്കി ആത്മവിശ്വാസത്തോടെ ക്യാമറയ്ക്കു മുന്നിലെത്തിയ ജാനകിയെ അതിസുന്ദരിയാക്കിയതും സൂര്യയാണ്.
സൂര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പു വായിക്കാം: ഇത് ജാനകി Kerala first Cleft lip model ഇവളും കലയെ സ്‌നേഹിക്കുന്ന ഒരു വ്യക്തി ആണ് dance, model, fashion ഒക്കെ ആഗ്രഹിക്കുന്നഒരാളാണ് അങ്ങനെയിരിക്കെ അവളുടെ ഇന്‍സ്റ്റയിലെ ഫോട്ടോസ് കണ്ടു ഒരു ഫൊട്ടോഗ്രാഫര്‍ മെസ്സേജ് അയച്ചു ഫോട്ടോ ഷൂട്ട് ചെയ്യാന്‍ താല്പര്യം ഉണ്ടോ എന്നൊക്കെ അങ്ങനെ സംസാരിച്ച ശേഷം വാട്‌സാപ്പ് ഫോട്ടോസ് അയച്ചു തരാന്‍ അവശ്യപ്പെട്ടു ഫോട്ടോ കണ്ടതിന് ശേഷം ആ ഫൊട്ടോഗ്രാഫര്‍ പറഞ്ഞത് അയ്യോ സോറി ജാനകി ചുണ്ടും മൂക്കും ഇത്ര വ്യത്യാസം ഉണ്ടോ ഒരു പാട് കറുത്തിട്ടാണോ മോഡലിങ്ങിന് വേണ്ട ഫീച്ചേഴ്‌സ് ഒന്നുമില്ല എന്ന് പറഞ്ഞു ബോഡി ഷെയ്മിങ് പോലെ കളിയാക്കി അവള്‍ക്ക് വളരെ വിഷമം തോന്നി ഞാന്‍ എല്ലാവരുടെയും കാഴ്ചപ്പാടില്‍ അത്ര ബോറിങ് ആണോ.
cleft lip (മുച്ചുണ്ട്) ഉള്ളവര്‍ ഞങ്ങളും മനുഷ്യര്‍ അല്ലെ ഞങ്ങളും ആഗ്രഹിക്കുന്നു മോഡലിങ്ങ് രഗത്തും ഫാഷന്‍ രംഗത്തും കടന്നുവരുവാന്‍. ഈ ആഗ്രഹം എന്നോട് പറഞ്ഞു എന്നാല്‍ കഴിയുന്ന രീതിയില്‍ ഒരു തുടക്കമാകട്ടെ എന്ന് വിചാരിച്ചു. ജാനകിയുടെ സ്വപ്നങ്ങള്‍ക്ക് നിറമേകി മേക്കോവര്‍ നടത്തി ആ ചിത്രങ്ങളാണ് ഇത്. ഇനിയെന്നാണ് നമ്മുടെ കേരളസമൂഹം മാറുന്നത് സൗന്ദര്യം മനസ്സില്‍ കാണാന്‍ ശ്രമിക്കും മുഖത്തല്ല.
Discussion about this post