കോഴിക്കോട്: പൂര്‍ണഗര്‍ഭിണി കിണറ്റില്‍ വീണതിനെ തുടര്‍ന്ന് രക്ഷിക്കാനിറങ്ങിയ ഭര്‍ത്താവും അയല്‍വാസിയും അടക്കം കിണറ്റില്‍ കുടുങ്ങി. ഒടുവില്‍ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ സേനാംഗങ്ങള്‍ മൂന്നു പേരെയും രക്ഷിക്കുകയായിരുന്നു.
വെള്ളം കോരുന്നതിനിടെയാണ് പൂര്‍ണ ഗര്‍ഭിണിയായ അനഘശ്രീ കോഴിക്കോട് കീഴരിയൂരിലെ ഭര്‍തൃവീട്ടിലെ കിണറ്റില്‍ വീണത്. തുടര#്ന്ന് രക്ഷിക്കാനായി ചാടിയ ഭര്‍ത്താവും അയല്‍വാസി സുധീഷും തിരിച്ചുകയറാനാകാതെ കിണറ്റില്‍ കുടങ്ങുകയായിരുന്നു.
പുപതിശേരി മീത്തല്‍ മനു(22) ഭാര്യ അനഘശ്രീ(22) ഇവരുടെ അയല്‍വാസിയായ സുധീഷ് എന്നിവരാണ് കിണറ്റില്‍ കുടുങ്ങിയത്. ഇവരുടെ ബഹളം കേട്ടെത്തിയ പരിസരവാസികള്‍ കൊയിലാണ്ടി ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
also read- കാസര്‍കോട്ടെ അഞ്ജു ശ്രീയുടെ മരണം ആത്മഹത്യ? മരണം എലിവിഷം ഉള്ളില്‍ ചെന്ന്
ഒരുപാട് പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാശമന സേനാംഗങ്ങള്‍ മൂന്നുപേരെയും കരയിക്കെത്തിച്ചത്. നിസാര പരിക്കുകളേറ്റ മൂന്നുപേര്‍ക്കും സമീപത്തെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷം വീട്ടില്‍ വിട്ടു.