കാസര്‍കോട്: തലക്ലായി പെരുമ്പള ബേനൂരില്‍ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനി അഞ്ജുശ്രീ മരിച്ചതിന് കാരണം എലിവിഷമാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞഎട്ടല്‍. പെണ്‍കുട്ടിയുടെ ശരീരത്തിന് ഉള്ളില്‍ എലിവിഷം ചെന്നതിന്റെ ലക്ഷണങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തുകയായിരുന്നു.
അതേസമയം, വിശദമായ രാസപരിശോധനാഫലം വന്നാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്ന് പോലീസ് അറിയിച്ചു. അഞ്ജുശ്രീ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ സര്‍ജന്‍ കണ്ടെത്തിയിരുന്നു.
പെണ്‍കുട്ടിയുടെ ശരീരത്തില്‍ വിഷമെത്തിയത് എങ്ങനെയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അഞ്ജുശ്രീയുടെ മരണം സമഗ്രമായി അന്വേഷിക്കണമെന്ന് കുടുംബവും ആവശ്യപ്പെട്ടു.
also read- കാസര്‍കോട്ടെ അഞ്ജു ശ്രീയുടെ മരണം ആത്മഹത്യ? മരണം എലിവിഷം ഉള്ളില്‍ ചെന്ന്
എന്നാല്‍ പെണ്‍കുട്ടിയുടെ കണ്ടെടുത്ത മൊബൈല്‍ ഫോണിലെ സെര്‍ച്ച് ഹിസ്റ്ററിയും കുറിപ്പും ആത്മഹത്യയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് സൂചന.
Discussion about this post