ഒറ്റ ദിവസം; ശുചിത്വത്തിന് ഇറങ്ങിയത് 1000ത്തോളം പേർ, വിക്രം മൈതാനം മുതൽ കടപ്പുറം വരെ ക്ലീൻ, അഭിനന്ദിക്കണം ഇവരെ

cleaning work | Bignewslive

വാശിയേറിയ കലോത്സവം കഴിഞ്ഞ് കോഴിക്കോട് കപ്പടിച്ചതോടെ കാണികരും കൈകോർത്ത് പിരിഞ്ഞു. എന്നാൽ കലോത്സവത്തിന് ശേഷം 1000ത്തോളം പേർ നഗരത്തിലേയ്ക്ക് ഇറങ്ങി, ശുചീകരണത്തിനായി. ഒറ്റ ദിവസം കൊണ്ട് കോഴിക്കോട് നഗരം ശുദ്ധിയായി. ഈ ഉദ്യമത്തിന് പങ്കാളികളായവർക്ക് അഭിവാദ്യം അർപ്പിക്കുകയാണ് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തൊഴിലാളികളെ അഭിനന്ദിച്ചത്.

പരിസരം വൃത്തിയാക്കുന്നവരുടെ ചിത്രം സഹിതം പങ്കുവെച്ചാണ് കുറിപ്പ്. തുടക്കം മുതൽ തന്നെ ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരുന്നു സംസ്ഥാന സ്‌കൂൾ കലോത്സവം സംഘടിപ്പിച്ചത്. അഞ്ച് ദിവസം ലക്ഷക്കണക്കിന് പേർ കലോത്സവ നഗരിയിലെത്തി. എന്നിട്ടും പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നന്നേ കുറവായിരുന്നു.

അതാത് ദിവസം തന്നെ ശുചിത്വ സേനയുടെ നേതൃത്വത്തിൽ കലോത്സവ വേദികൾ ശുചീകരിക്കുകയും ചെയ്തു. കലോത്സവം കഴിഞ്ഞതിന് ശേഷം ആയിരത്തോളം പേർ നഗരം ശുചിത്വ പൂർണമാക്കാൻ ഇറങ്ങി. മുഖ്യ വേദിയായ വിക്രം മൈതാനം മുതൽ കടപ്പുറം വരെ ഒരൊറ്റ ദിവസം കൊണ്ട് ക്ലീൻ ആയിരിക്കുകയാണ്.

വേദികളിൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കണം എന്ന നിർദ്ദേശം പൂർണമായും പാലിച്ച എല്ലാവരെയും നഗരം ശുചിത്വ പൂർണമാക്കാൻ മുന്നിട്ടിറങ്ങിയ കോഴിക്കോട് കോർപ്പറേഷൻ ഭരണാധികാരികളെയും നഗരസഭയുടെ ഹരിത കർമ്മ സേന, ശുചീകരണ തൊഴിലാളികൾ, സ്‌കൂൾ പിടിഎകളും സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, ഓട്ടോ തൊഴിലാളികൾ, തട്ടുകട തൊഴിലാളികൾ എന്നിങ്ങനെ എല്ലാവരെയും പ്രത്യേകം അഭിനന്ദിക്കുന്നുവെന്ന് മന്ത്രി റിയാസ് കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

കലോത്സവം കഴിഞ്ഞ ഉടൻ
കലോത്സവ നഗരം ക്ലീൻ
തുടക്കം മുതൽ തന്നെ ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരുന്നു സംസ്ഥാന സ്കൂൾ കലോത്സവം സംഘടിപ്പിച്ചത്. അഞ്ച് ദിവസം ലക്ഷക്കണക്കിന് പേർ കലോത്സവ നഗരിയിലെത്തി. എന്നിട്ടും പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നന്നേ കുറവായിരുന്നു. അതാത് ദിവസം തന്നെ ശുചിത്വ സേനയുടെ നേതൃത്വത്തിൽ കലോത്സവ വേദികൾ ശുചീകരിക്കുകയും ചെയ്തു.
കലോത്സവം കഴിഞ്ഞതിന് ശേഷം ആയിരത്തോളം പേർ നഗരം ശുചിത്വ പൂർണമാക്കാൻ ഇറങ്ങി. മുഖ്യ വേദിയായ വിക്രം മൈതാനം മുതൽ കടപ്പുറം വരെ ഒരൊറ്റ ദിവസം കൊണ്ട് ക്ലീൻ ആയിരിക്കുകയാണ്.
വേദികളിൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കണം എന്ന നിർദ്ദേശം പൂർണമായും പാലിച്ച എല്ലാവരെയും നഗരം ശുചിത്വ പൂർണമാക്കാൻ മുന്നിട്ടിറങ്ങിയ കോഴിക്കോട് കോർപ്പറേഷൻ ഭരണാധികാരികളെയും നഗരസഭയുടെ ഹരിത കർമ്മ സേന, ശുചീകരണ തൊഴിലാളികൾ, സ്കൂൾ പിടിഎകളും സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, ഓട്ടോ തൊഴിലാളികൾ, തട്ടുകട തൊഴിലാളികൾ എന്നിങ്ങനെ എല്ലാവരെയും പ്രത്യേകം അഭിനന്ദിക്കുന്നു.
#kozhikode
#kozhikodekalolsavam
#stateschoolkalolsavam
#Kalolsavam2022
#cleancitygreencity

Exit mobile version