അടിമാലി: കളഞ്ഞുകിട്ടിയ മദ്യം കഴിച്ച മൂന്നു യുവാക്കള്‍ ആശുപത്രിയില്‍. ഇടുക്കിയിലെ അടിമാലിയിലാണ് സംഭവം. അനില്‍ കുമാര്‍, കുഞ്ഞുമോന്, മനോജ് എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് മൂവരെയും കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞുമോനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെയാണ് സംഭവം.
also read: ഭക്ഷ്യ വിഷബാധയേറ്റ് നഴ്സിന്റെ മരണം: മലപ്പുറം കുഴിമന്തി ഹോട്ടലിലെ മുഖ്യപാചകക്കാരന്‍ അറസ്റ്റില്‍
യുവാക്കളുടെ ഒരു സുഹൃത്തിനാണ് അടിമാലി അപസരക്കുന്ന് വച്ച് മദ്യകുപ്പി ലഭിച്ചത്. ഇയാള്‍ ആ കുപ്പിയുമായി യുവാക്കളുടെ അടുത്തേക്ക് എത്തുകയും ഇവര്‍ക്ക് നല്‍കുകയുമായിരുന്നു. മൂവരും ഒന്നിച്ചിരുന്നാണ് മദ്യം കഴിച്ചത്.
also read: സ്ത്രീധനമായി ഫോര്‍ച്യൂണര്‍ കാര്‍ കിട്ടിയില്ല: കോളേജ് അധ്യാപകനായ വരന് വിവാഹത്തില്‍ നിന്നും പിന്മാറി
ഉടന്‍ തന്നെ ഛര്‍ദി തുടങ്ങി. ശാരീരികാസ്വസ്ഥകള്‍ അനുഭവപ്പെട്ടതോടെ ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില മോശമായതിനെ തുടര്‍ന്ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
Discussion about this post