കൊച്ചി: ഒരാഴ്ചക്കിടെ സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് രണ്ട് ജീവനുകള്‍ പൊലിഞ്ഞ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യര്‍ രംഗത്ത്.
പിണറായി വിജയന്റെ ഏഴ് വര്‍ഷത്തെ ഭരണം ചുരണ്ടി ചുരണ്ടി കേരളത്തെ മാംസം തീരാറായ ഷവര്‍മ്മ കമ്പി പോലെ ആക്കിയിട്ടുണ്ട്. കുഴി മന്തി കഴിച്ചവര്‍ നേരെ കുഴിയിലേക്ക് പോകുന്ന നാടായി കേരളം. വൃത്തിയുള്ള ഭക്ഷണം ലഭിക്കാത്ത , വിശ്വസിച്ച് കഴിക്കാന്‍ പറ്റാത്ത നാടായി കേരളമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു .
നാടൊട്ടുക്ക് കടം വാങ്ങി മൂക്കറ്റം കടത്തില്‍ മുങ്ങിയ സംസ്ഥാനം, കടം വാങ്ങാന്‍ മാത്രം കടലാസ് കമ്പനി, പ്രത്യേകിച്ചൊരു പണിയും ചെയ്യാത്ത യുവജന കമ്മീഷന് അധ്യക്ഷക്ക് ഒരു ലക്ഷം രൂപാ ശമ്പളം, തകര്‍ന്ന കാര്‍ഷിക മേഖല, രൂക്ഷമായ വിലക്കയറ്റം. പക്ഷെ ആസ്ഥാന കമ്മി വിദൂഷകര്‍ക്ക് ആകെ പരാതി കലോത്സവത്തില്‍ കാളയിറച്ചി വിളമ്പാത്തതാണെന്നും അദ്ദേഹം പരിഹസിച്ചു.
Discussion about this post