കോഴിക്കോട്: 61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കലാകിരീടം ചൂടി ആതിഥേയരായ കോഴിക്കോട്. 935 പോയിന്റുമായാണ് കോഴിക്കോട് കിരീടം ഉറപ്പിച്ചത്. രണ്ടാം സ്ഥാനം പാലക്കാടും കണ്ണൂരും പങ്കിട്ടു. ഇരു ജില്ലകള്‍ക്കും 913 പോയിന്റ് വീതമുണ്ട്. 907 പോയിന്റുമായി തൃശൂര്‍ മൂന്നാമതും 871 പോയിന്റുമായി എറണാകുളം നാലാതുമാണ്.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കിരീടമുറപ്പിച്ച് ആതിഥേയരായ കോഴിക്കോട് ജില്ല. 940 പോയിന്റ് നേടിയാണ് കോഴിക്കോട് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. അവസാന ദിവസം വരെ ഇഞ്ചോടിഞ്ച് പൊരുതിയ കണ്ണൂര്‍ പാലക്കാടിനൊപ്പം രണ്ടാം സ്ഥാനം പങ്കിട്ടു. 918 പോയിന്റാണ് ഇരു ജില്ലകളും നേടിയത്. 912 പോയിന്റുകള്‍ നേടിയ തൃശൂര്‍ ആണ് മൂന്നാം സ്ഥാനത്ത്.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോഴിക്കോട് തന്നെയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 446 പോയിന്റാണ് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോഴിക്കോട് നേടിയത്. 443 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനവും 436 പോയിന്റുമായി കണ്ണൂര്‍ മൂന്നാം സ്ഥാനവും നേടി. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 493 പോയിന്റുമായി കണ്ണൂര്‍ ഒന്നാം സ്ഥാനമുറപ്പിച്ചു. 492 പോയിന്റ് നേടി കോഴിക്കോട് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ 474 പോയിന്റ് നേടി തൃശൂര്‍ മൂന്നാം സ്ഥാനത്തെത്തി.
ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ സ്‌കൂളായി 156 പോയിന്റ് നേടിയ ആലത്തൂര്‍ ഗുരുകുലം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു. 142 പോയിന്റുമായി വഴുതക്കാട് കാര്‍മല്‍ ഇ എം ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ രണ്ടാം സ്ഥാന നേടിയപ്പോള്‍ 114 പോയിന്റുമായി കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Discussion about this post