കോഴിക്കോട്: ശബരിമലയില്‍ യുവതികള്‍ കയറിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഭക്തര്‍ എതിര്‍ത്തില്ലല്ലോയെന്ന് ചാനല്‍ അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കാതെ ഫോണ്‍ കട്ട് ചെയ്ത് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍. മാതൃഭൂമി ന്യൂസ് ചര്‍ച്ചയിലാണ് സംഭവം.
എഎന്‍ രാധാകൃഷ്ണന്റെ വാക്കുകള്‍
‘ കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത് ഒരു തെമ്മാടിയായ മുഖ്യമന്ത്രിയാണ്. കേരളത്തിന്റെ ചരിത്രത്തിലെ ഇതുപോലെ ഗുണ്ടയായ മുഖ്യമന്ത്രിയെ കണ്ടിട്ടില്ല. ഗുണ്ടയാണെന്ന് മാത്രമല്ല വെറും ഭീരുവാണ്. ഭീരുവായ ഈ മുഖ്യമന്ത്രി കുറേ മഫ്തി പൊലീസുകാരെ അയച്ച് കമ്മ്യൂണിസ്റ്റുകാരായ കൂറെ ആക്ടിവിസ്റ്റുകളെ ശബരിമല പൂങ്കാവനത്തില്‍ കൊണ്ടുപോയി ആചാരലംഘനം നടത്തിയിരിക്കുകയാണ്. ആചാരലംഘനം നടത്തിയെന്ന് പറയുന്നത് കമ്മ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രി തന്നെയാണ്. അയാളൊരു മുഖ്യമന്ത്രിയല്ല വെറും ഗുണ്ടയാണ്.
ഹിന്ദുക്കളെ നശിപ്പിക്കുക. മന്നം ജയന്തിയായ ഇന്ന് ഏറ്റവും വലിയ സാമൂഹികപരിഷ്‌ക്കര്‍ത്തവായ മന്നത്തിന്റെയും എന്‍എസ്എസിന്റെയും ഈ പ്രധാനപ്പെട്ട ഈ ദിവസം തന്നെ ആചാരലംഘനത്തിന് മുഖ്യമന്ത്രി തെരഞ്ഞെടുത്തിരിക്കുകയാണ് ‘ അദ്ദേഹം കുറ്റപ്പെടുത്തി.