‘ യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ തന്ത്രി നട അടച്ച നടപടി സുപ്രീം കോടതിയെ വെല്ലുവിളിക്കാന്‍; തന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് പ്രകോപനപരമായ നടപടി’; കോടിയേരി

കോടതി അലക്ഷ്യ നടപടിയ്ക്ക് തന്ത്രിയെ വിധേയമാക്കുന്ന നടപടിയാണിത്. നട അടച്ച നടപടി ഭരണഘടനാ ലംഘനമാണ്. ഇത് ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല; ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ തന്ത്രി നട അടച്ചത് സുപ്രീം കോടതിയെ വെല്ലുവിളിക്കലാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. കോടതി അലക്ഷ്യ നടപടിയ്ക്ക് തന്ത്രിയെ വിധേയമാക്കുന്ന നടപടിയാണിത്. നട അടച്ച നടപടി ഭരണഘടനാ ലംഘനമാണ്. ഇത് ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.

നിയമവാഴ്ചയെ വെല്ലുവിളിക്കുന്നത് അനുവദിക്കാനാകില്ല. നടപ്പാക്കാന്‍ ഉത്തരവാദിത്വമുള്ളവര്‍ തന്നെ അത് ലംഘിക്കുന്നു. തന്ത്രിയുടെ ഭാഗത്ത് നിന്ന് പ്രകോപനപരമായ നടപടി ഉണ്ടായത് തെറ്റാണ്. ഇതുസബന്ധിച്ച് മേല്‍നോട്ട സമിതി അന്വേഷിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സ്ത്രീകള്‍ പ്രവേശിച്ചത് യാഥാര്‍ത്ഥ്യമായി അംഗീകരിച്ച് മുന്നോട്ടു പോകണം. നട അടച്ചതില്‍ ബാഹ്യശക്തികളുടെ ഇടപെടലുണ്ടോ എന്ന് പരിശോധിക്കണം. പരിഹാര ക്രിയയുടെ ആവശ്യം ഉദിക്കുന്നില്ല. പല ക്ഷേത്രങ്ങളിലും ഉണ്ടായ ആചാരങ്ങള്‍ പലപ്പോഴും മാറിയിട്ടുണ്ട്. സ്ത്രീകളെ കയറ്റണമെന്ന വാശിയുള്ള പാര്‍ട്ടിയല്ല സിപിഎം എന്നും കോടിയേരി വ്യക്തമാക്കി. തന്ത്രിയുടെ നടപടി കോടതിയുടെ ശ്രദ്ധയില്‍ പെടുത്തും. ആളുകളുടെ മാനസികാവസ്ഥ മാറേണ്ടതുണ്ട് അദ്ദേഹം പറഞ്ഞു.

Exit mobile version