കൊച്ചി: കൊച്ചിയില്‍ ഹോട്ടലില്‍ ബിരിയാണിയില്‍ പഴുതാര. കായാസ് ഹോട്ടലില്‍ വില്‍പ്പന നടത്തിയ ബിരിയാണിയിലാണ് പഴുതാരയെ കണ്ടത്. സംഭവത്തെ തുടര്‍ന്ന് ഹോട്ടല്‍ ഭക്ഷ്യസുരക്ഷ വകുപ്പ് അടച്ചു പൂട്ടിച്ചു.
പല സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തുകൊണ്ടിരിക്കുകയാണ്. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധന വിവിധ ഇടങ്ങളില്‍ പുരോഗമിക്കുന്നതിനിടെയാണ് സംഭവം.
ഭക്ഷണം കഴിക്കാനെത്തിയവര്‍ക്ക് ബിരിയാണിയില്‍ നിന്ന് പഴുതാരയെ കിട്ടുകയായിരുന്നു. തുടര്‍ന്ന് ഭക്ഷ്യ സുരക്ഷ വിഭാഗത്തെ വിവരം അറിയിക്കുകയായിരുന്നു.
also read: മൂന്ന് ഭാര്യമാര്‍, 60 കുഞ്ഞുങ്ങള്‍; നാലാമത്തെ വിവാഹത്തിന് വധുവിനെ തേടി പാകിസ്താന്‍ ഡോക്ടര്‍
ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്യുന്നതെന്നും കണ്ടെത്തി. തുടര്‍ന്ന് ഹോട്ടല്‍ അടച്ചു പൂട്ടാനുള്ള നോട്ടീസ് നല്‍കുകയായിരുന്നു.