പാലക്കാട്: സ്വന്തം അധികാരം ഉപയോഗിച്ച് സ്വകാര്യ ബീയര്‍ നിര്‍മാണശാലയില്‍നിന്ന് ബീയര്‍ കടത്തിയ കുറ്റത്തിന് എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. പാലക്കാട്ടെ സിവില്‍ എക്‌സൈസ് ഓഫിസര്‍ പി ടി പ്രിജുവിനാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്.
കഞ്ചിക്കോട് മേഖലയിലെ ബ്രൂവറിയില്‍നിന്ന് 6 കെയ്‌സ് ബീയറാണ് പ്രിജുവിന്റെ നിര്‍ദേശപ്രകാരം കടത്തിയത്. ഇക്കാര്യം എക്‌സൈസ് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.

പ്രിജുവിന്റെ നിര്‍ദേശപ്രകാരമാണ് ബീയര്‍ കൊടുത്തയച്ചതെന്ന് ബ്രൂവറി ജീവനക്കാരനും മൊഴി നല്‍കിയതാണ് കുരുക്കായത്.
അതേസമയം, മദ്യനിര്‍മാണത്തിലും വിപണനത്തിലും ക്രമക്കേടില്ലെന്ന് ഉറപ്പു വരുത്താന്‍ സ്ഥാപനത്തില്‍ വകുപ്പ് മുഖാന്തിരം നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു പ്രിജു.
















Discussion about this post