സ്ത്രീകള്‍ കയറിയത് ക്രൂരവും പൈശാചികവുമായ നടപടി; പിണറായി പൂര്‍ണ ഫാസിസ്റ്റാണെന്നും കെ സുധാകരന്‍

യുവതി പ്രവേശനത്തെ അപലപിച്ച് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍.

k sudhakaran

കണ്ണൂര്‍: ശബരിമലയിലെ യുവതി പ്രവേശനത്തെ അപലപിച്ച് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. സ്ത്രീകള്‍ കയറാനിടയാക്കിയത് ക്രൂരവും പൈശാചികവുമായ നടപടിയാണ്. പിണറായി വിജയന്‍ ഇതിന് കടുത്ത വില നല്‍കേണ്ടി വരുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കണ്ണൂരില്‍ നിന്നുള്ള പോലീസുകാര്‍ക്ക് ഇതിന്റെ ഭാഗമായി പരിശീലനം നല്‍കി. ഇവര്‍ സിപിഎം അനുകൂലികളാണ്. ഭരണാധികാരികള്‍ ജനങ്ങള്‍ക്കൊപ്പമാണ് ഉണ്ടാവേണ്ടത്. പിണറായി പൂര്‍ണ ഫാസിസ്റ്റാണെന്നും അദ്ദേഹം പറഞ്ഞു.

യഥാര്‍ത്ഥ ഭക്തകള്‍ ശബരിമലയില്‍ പോകില്ല. ഇവര്‍ ആക്ടിവിസ്ടുകളാണ്. പിണറായിയുടെ കീഴിലെ പാവയാണ് ഇവര്‍. മന്ത്രിക്കും ബോര്‍ഡിനും ഒന്നും പറയാന്‍ കഴിയാത്ത അവസ്ഥയാണ്. പ്രതിഷേധത്തെ കുറിച്ച് പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും സുധാകരന്‍ വിശദീകരിച്ചു.

Exit mobile version