തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. പട്ടം പ്ലാമൂട്ടിലെ ബിരുദ വിദ്യാര്‍ത്ഥിനിയായ സാന്ദ്രയയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിഷാദ രോഗത്തിന് രണ്ട് വര്‍ഷമായി സാന്ദ്ര ചികിത്സയിലായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. സാന്ദ്ര ഇത്രയും കാലമായി കോളേജില്‍ പോകാറില്ലായിരുന്നുവെന്നും അടുത്തിടെയായി ഏതു സമയവും മുറിക്കുള്ളിലിരുന്ന് മൊബൈല്‍ ഗെയിം കളിക്കുന്നതായിരുന്നു പ്രധാന വിനോദമെന്നും ബന്ധുക്കള്‍ തിരുവനന്തപുരം മ്യൂസിയം പൊലീസിന് മൊഴി നല്‍കി.
പ്ലാമൂട്ടിലെ വീട്ടിനുള്ളിലാണ് സാന്ദ്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച് മൂക്കില്‍ ക്ലിപ്പുകള്‍ വച്ച നിലയിലായിരുന്നു കണ്ടത്. സംഭവം നടക്കുമ്പോള്‍ അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും സാന്ദ്ര മുറിക്കുള്ളില്‍ നി്ന്നും പുറത്തേക്കിറങ്ങാതായതോടെ അച്ഛനും മകനും ചേര്‍ന്ന് വാതില്‍ തള്ളിത്തുറക്കുകയായിരുന്നു. തുടര്‍ന്ന് സാന്ദ്രയെ ജനറല്‍ ആശുപത്രിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അതേസമയം സാന്ദ്ര വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നവെന്ന് പൊലീസും സ്ഥിരീകരിച്ചു.