പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഇന്നലെ ലാത്തിച്ചാര്‍ജ് ഉണ്ടായത് ഭക്തര്‍, മാധ്യമപ്രവര്‍ത്തകര്‍, എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആക്രമണം ഉണ്ടായതു കൊണ്ടാണെന്ന് പത്തനംതിട്ട കളക്ടര്‍ പിബി നൂഹ്.
ലാത്തിച്ചാര്‍ജ് ഒഴിവാക്കാന്‍ സാധിക്കുമായിരുന്നില്ലെന്നും ഇതേ തുടര്‍ന്നാണ് പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
സാധാരണഗതിയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചാല്‍ പ്രദേശത്ത് കൂട്ടംകൂടി നില്ക്കുന്നതോ അത്തരം പ്രവര്‍ത്തികളോ അനുവദിക്കാന്‍ സാധിക്കില്ല.
എന്നാല്‍ ശബരിമല ദര്‍ശനം നടത്തുന്നതില്‍ നിന്നും വിശ്വാസികളെ വിലക്കാതെയുള്ള ഉത്തരവാണ് പുറപ്പെടുവിച്ചിരിക്കുന്നത്. വിശ്വാസികളുടെ കൂട്ടത്തില്‍ ആക്രമികളും എത്തുന്നതാണ് നിരോധനാജ്ഞ പുറപ്പെടുവിച്ച ശേഷവും പ്രദേശത്ത് പ്രതിഷേധങ്ങള്‍ നടക്കുന്നത്. പോലീസ് ഇത്തരം പ്രതിഷേധശ്രമങ്ങള്‍ തടയുമെന്നും കളക്ടര്‍ പറഞ്ഞു
19 വരെയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചതെന്നും സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം നിരോധനാജ്ഞ നീട്ടണോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post