തിരുവനന്തപുരം: ശമ്പള കുടിശികയായി 32 ലക്ഷം കിട്ടിയെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ പച്ചക്കള്ളമെന്ന് വ്യക്തമാക്കി സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം. തുക ഒരുമിച്ച് കിട്ടിയാല്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. പാര്‍ട്ടി പ്രവര്‍ത്തകരെന്ന നിലയില്‍ അതാണ് ശീലമെന്നും ചിന്ത പറഞ്ഞു.
യുവജന ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ അംഗീകൃതമായ തുകയല്ലാതെ മറ്റൊന്നും ഇതുവരെ കൈപ്പറ്റിയിട്ടില്ലെന്നും അവര്‍ പ്രതികരിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചരണമാണെന്നാണ് ആദ്യം കരുതിയത്. ഇത്രയധികം തുക കൈവശം സൂക്ഷിക്കുന്ന പ്രവര്‍ത്തന പരാമ്പര്യമോ കുടുംബ അന്തരീക്ഷമോ അല്ല തനിക്കുള്ളതെന്നും ചിന്ത വ്യക്തമാക്കി.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് യുവജന കമ്മീഷന്‍ ചെയര്‍മാനായിരുന്ന ആര്‍ വി രാജേഷ് ശമ്പളകുടിശിക ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ കോടതിയില്‍ നിന്ന് അദ്ദേഹത്തിന് അനുകൂല വിധി ലഭിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ശമ്പള കുടിശിക ആവശ്യപ്പെട്ട് സര്‍ക്കാരിന് അപേക്ഷ നല്‍കിയത്. ഇത് സര്‍ക്കാര്‍ പരിഗണനയിലെടുത്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് തനിക്കെതിരെയുള്ള കള്ള പ്രചരണം നടന്നതെന്നാണ് മനസിസാക്കുന്നതെന്നും അവര്‍ പ്രതികരിച്ചു.