കൊച്ചി: നടൻ ഗോവിന്ദൻ കുട്ടിക്ക് എതിരെ വീണ്ടും പീഡന പരാതി. നടൻ ഗോവിന്ദൻ കുട്ടി എംഡിയായ യുട്യൂബ് ചാനലിൽ അവതാരകയായെത്തിയ യുവതിയാണ് മറ്റൊരു പരാതിയുമായി രംഗത്ത് വന്നത്. നൽകിയ ബലാത്സംഗ പരാതിയിൽ എറണാകുളം നോർത്ത് പോലീസ് രണ്ടാമതും കേസെടുത്തു. 2021-ലും കഴിഞ്ഞ വർഷവുമായി മൂന്ന് തവണ ഗോവിന്ദൻ കുട്ടി ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ ആരോപണം.
തന്നെ വിവാഹം കഴിക്കാമെന്ന വാഗ്ദാനം ചെയ്ത് കഴിഞ്ഞ മെയ് മാസം മുതൽ പല സ്ഥലങ്ങളിലായി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. കഴിഞ്ഞ മാസം മറ്റൊരു യുവതിയും ഗോവിന്ദൻകുട്ടിക്കെതിരെ ബലാത്സംഗത്തിന് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ എറണാകുളം നോർത്ത് പോലീസ് ഗോവിന്ദൻ കുട്ടിക്കെതിരെ കേസെടുത്ത് അന്വഷണം നടത്തി വരുന്നതിനിടെയാണ് മറ്റൊരു കേസ് കൂടി രജിസ്റ്റർ കൂടി ചെയ്തത്.
2022 മെയ് 14 ന്എറണാകുളം പോണോത്ത് റോഡിലുള്ള പ്ലാറ്റിൽ വെച്ചാണ് ആദ്യം ഇരയാക്കിയതെന്ന് യുവതി പറയുന്നു. പിന്നീട് പല ഘട്ടങ്ങളിൽ പല സ്ഥലത്ത് കൊണ്ടുപോയി പീഡനം തുടർന്നു. എന്നാൽ വിവാഹക്കാര്യം ചോദിച്ചതോടെ ഗോവിന്ദൻ കുട്ടി തന്നെ മർദ്ദിക്കാൻ തുടങ്ങിയെന്നും പീഡന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നു.
പ്രശ്നം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് യുവതി പറഞ്ഞതോടെ ഗോവിന്ദൻ കുട്ടി തന്നെ ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചതായും സിനിമ മേഖലയിലെ ഉന്നതരെ അടക്കം സമീപിച്ചെന്നും ആരോപണമുണ്ട്. ഗോവിന്ദൻ കുട്ടി ഫോണിൽ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ സംഭാഷണവും യുവതി പുറത്ത് വിട്ടിട്ടുണ്ട്.