‘കാശ്മീരിൽ നിന്നുള്ള മിഠായി ഉണ്ട്, എത്തിക്കാം’ പിണക്കം തീർത്ത് പുഞ്ചിരിയോടെ ഗവർണറും മുഖ്യമന്ത്രിയും, മഞ്ഞുരുക്കം

cm pinarayi vijayan | Bignewslive

തിരുവനന്തപുരം: പരസ്പരമുള്ള കൊമ്പുകോർക്കൽ അവസാനിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും. പോരിന് താത്കാലിക ശമനമുണ്ടായത് സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽവെച്ചായിരുന്നു. പിണക്കം അവസാനിച്ചതോടെ മിഠായി എത്തിക്കാമെന്ന് അറിയിച്ച് ഗവർണർ തന്റെ പിണക്കം അവസാനിപ്പിക്കുകയായിരുന്നു.

കശ്മീരിൽനിന്നു കൊണ്ടുവന്ന മിഠായി നാളെ എത്തിക്കാമെന്നായിരുന്നു ഗവർണർ മുഖ്യമന്ത്രിയോട് പറഞ്ഞത്. സജി ചെറിയാനെ മന്ത്രിയാക്കുന്നതിന് അനുമതി നൽകിയതിന് പിന്നാലെ ഗവർണറുമായുള്ള ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തിൽ ഗവർണറുടെ നയപ്രഖ്യാപന സമ്മേളനം ഒഴിവാക്കാനുള്ള തീരുമാനം സർക്കാർ പിൻവലിക്കുകയും ചെയ്തു.

ഗവർണർ-സർക്കാർ പോരിന്റെ പശ്ചാത്തലത്തിൽ നയപ്രഖ്യാപനം തത്കാലത്തേക്ക് ഒഴിവാക്കാനാണ് ഡിസംബറിൽ തുടങ്ങിയസമ്മേളനം അവസാനിപ്പിക്കാതെ അതിന്റെ തുടർച്ചയായി ജനുവരിയിൽ ചേരാൻ തീരുമാനിച്ചിരുന്നത്. എന്നാൽ സജി ചെറിയാന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ഗവർണറും കഴിഞ്ഞ ദിവസം ഫോൺ സംഭാഷണം നടത്തി. ഇതോടെയാണ് തമ്മിൽപോരിന് അവസാനമായത്.

Exit mobile version