അഞ്ച് ദിവസം മുന്‍പ് കാണാതായ യുവതി സാമൂഹ്യ വിരുദ്ധരുടെ താവളത്തില്‍ കൊല്ലപ്പെട്ട നിലയില്‍; കൊല്ലം സ്വദേശിനിയുടെ മൃതശരീരം കണ്ടെത്തിയത് നഗ്നമായി

കൊല്ലം: കൊല്ലത്ത് കേരളപുരത്ത് നിന്നും അഞ്ചുദിവസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ നിന്നും കണ്ടെത്തി. അഞ്ച് ദിവസം മുന്‍പ് കാണാതായ കേരളാപുരം സ്വദേശി ഉമാ പ്രസന്നന്റെ(32) മൃതദേഹമാണ് അഴുകിയ നിലയില്‍ കണ്ടെത്തിയത്.

ചെമ്മാമുക്കിലെ കാടുകയറിയ കെട്ടിടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തില്‍ നിന്നും ദുര്‍ഗന്ധം വന്നതോടെ പരിസരവാസികള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ഉമയുടെ മൃതദേഹം നഗ്‌നമായ നിലയിലായിരുന്നു. സമീപത്ത് വസ്ത്രത്തിന്റെ ഭാഗങ്ങളും കണ്ടെത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഉമയെ കാണാതായിരുന്നു. തുടര്‍ന്ന് കുടുംബം കുണ്ടറ പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണത്തില്‍ ഉമ കൊല്ലം ബീച്ചിലെത്തിയതായി കണ്ടെത്തിയെങ്കിലും പിന്നീട് തുമ്പൊന്നും ലഭിച്ചില്ല.

ALSO READ- എല്ലു മുറിയെ പണിയെടുത്ത്, കണ്ണുനിറയെ ദര്‍ശനം! കൂലിപ്പണി ചെയ്ത് സമ്പാദിക്കുന്ന പണം കൊണ്ട് ക്ഷേത്രങ്ങളിലേക്ക് യാത്ര ചെയ്ത് ഈ ദമ്പതികള്‍; വ്യത്യസ്തം

പിന്നീട് മൃതദേഹമാണ് കണ്ടെടുക്കാനായത്. മൃതദേഹത്തില്‍ കഴുത്തിന് പിന്നിലായി മുറിവേറ്റ പാടുണ്ട്. കൊലപാതകമെന്നാണ് പോലീസിന്റെ നിഗമനം. ആളൊഴിഞ്ഞ കെട്ടിടം സാമൂഹിക വിരുദ്ധര്‍ എത്തുന്നിടമാണെന്ന് പരിസരവാസികളും പറയുന്നു. ലോട്ടറിയും സൗന്ദര്യ വര്‍ധക വസ്തുക്കളും വിറ്റാണ് ഉമ ജീവിച്ചിരുന്നത്. ഇവര്‍ക്ക് രണ്ട് പെണ്‍മക്കളുമുണ്ട്.

Exit mobile version