കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഭക്ഷ്യസുരക്ഷാ പരിശോധനയില്‍ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ജില്ലയിലെ 59 ഹോട്ടലുകളില്‍ നിന്ന് പുഴുവരിച്ചതും പഴകിയതുമായ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. ചിക്കന്‍ വിഭവങ്ങളാണ് പിടിച്ചെടുത്തതില്‍ കൂടുതലും.
ആദ്യമായാണ് ജില്ലയില്‍ ഇത്രയധികം പഴയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആറ് സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്.
ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്ത ഹോട്ടലുകള്‍ക്കെല്ലാം നോട്ടീസ് നല്‍കും. മറുപടി കിട്ടിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോട്ടയത്ത് ഭക്ഷ്യവിധബാധയേറ്റ് യുവതി മരിക്കാനിടയായ സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്താന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
Discussion about this post