പത്തനംതിട്ട: മാളികപ്പുറം ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍താരത്തിന്റെ സിനിമയാണ്. ചിത്രത്തിന്റെ വിജയത്തിന് ശേഷം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍
പന്തളം ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി. ചിത്രം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരവേയാണ് ഉണ്ണി മുകുന്ദനും ബാലതാരങ്ങളും അടക്കമുള്ളവര്‍ പന്തളത്തെത്തിയത്. ക്ഷേത്ര ദര്‍ശനത്തിനെത്തിയവരടക്കം നിരവധി പേര്‍ ചേര്‍ന്ന് ഇവരെ സ്വീകരിച്ചു.
ആരാധ്യദേവനായ അയ്യപ്പനെ കാണാന്‍ എട്ടുവയസുകാരി കല്ല്യാണി നടത്തുന്ന യാത്രയുടെ കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. കേരളത്തിന്റെ എല്ലാ ഭാഗത്തുമുള്ള പ്രദര്‍ശനവും ഹൗസ്ഫുള്ളാണെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍താരത്തിന്റെ, അയ്യപ്പന്റെ സിനിമയാണ്.
സിനിമയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയില്‍ ബാലതാരങ്ങളായ ശ്രീപഥ്, ദേവനന്ദ എന്നിവരും സന്തോഷം പങ്കുവെച്ചു. പന്തളം കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പിജി ശശികുമാരവര്‍മയുടെ നേതൃത്വത്തില്‍ സിനിമാ പ്രവര്‍ത്തകരെ ആദരിച്ചു. തുടര്‍ന്ന് ക്ഷേത്രത്തിലെ അന്നദാന ചടങ്ങും ഉണ്ണി മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു.