എരുമേലി: യുവതികള്‍ മലകയറിയ സംഭവത്തില്‍ പ്രതികരണവുമായി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. ദര്‍ശനം നടത്തിയത് യുവതികളാണോ അതോ വേഷം മാറിവന്ന പുരുഷന്മാരാണോ എന്ന് സംശയമുണ്ടെന്നാണ് പിസിയുടെ വാദം. സംഭവത്തില്‍ കൂടുതല്‍ വ്യക്തത ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് പുലര്‍ച്ചെ 3.45ഓടെയാണ് കനകദുര്‍ഗയും, ബിന്ദുവും ദര്‍ശനം നടത്തിയത്. ഇവര്‍ ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സ്വകാര്യ ചാനലാണ് പുറത്തുവിട്ടത്. ദര്‍ശനം നടത്തിയെന്ന് ഇന്റലിജന്‍സ് വിഭാഗം സ്ഥിരീകരിച്ചു. സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നില്ല എന്നതിനാല്‍ ഇവരുടെ ദര്‍ശനം എളുപ്പമാവുകയായിരുന്നു. എന്നാല്‍ യുവതികളെ സുരക്ഷാ സ്ഥാനങ്ങളിലേക്ക് മാറ്റി. ഇരുവരുടേയും വീടുകള്‍ക്കും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നേരത്തെ മലകയറാന്‍ എത്തിയ യുവതികള്‍ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങുകയായിരുന്നു. ഇവരില്‍ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പത്തനംത്തിട്ട ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് സുഹൃത്തിന്റെ വീട്ടിലേക്ക് മാറുകയായിരുന്നു. അതിന് ശേഷമാണ് ഈ അപ്രതീക്ഷിത ദര്‍ശനം.
Discussion about this post