തൃശൂര്‍: അമ്പത്തിയഞ്ചുകാരിയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ ജില്ലയിലെ തളിക്കുളത്താണ് സംഭവം. തളിക്കുളം സ്വദേശി ഷാജിത (54) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വലപ്പാട് സ്വദേശി ഓട്ടോറിക്ഷ ഡ്രൈവര്‍ ഹബീബിനെയാണ് (52) പൊലീസ് അറസ്റ്റ് ചെയ്തത്.
ഷാജിത സ്വര്‍ണം പണയപ്പെടുത്താന്‍ നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. ഇന്ന് രാവിലെ 9.30 ഓടേയാണ് നാടിനെ നടുക്കുന്ന കൊലപാതകം. തനിച്ചാണ് ഷാജിത താമസിക്കുന്നത്. രാവിലെ ഷാജിതയുടെ നിലവിളി കേട്ടാണ് അയല്‍വാസികള്‍ ഓടിയെത്തിയത്.
കതക് അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. തള്ളി തുറന്ന് നാട്ടുകാര്‍ അകത്തുകടന്നപ്പോള്‍ ഷാജിതയെ അവശയായ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.\
അതിനിടെ തൊട്ടടുത്ത മുറിയില്‍ ഉണ്ടായിരുന്ന ഹബീബിനെ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസിനെ ഏല്‍പ്പിച്ചു. ഹബീബും ഷാജിതയും സുഹൃത്തുക്കളാണെന്നാണ് പൊലീസ് പറയുന്നത്. സ്വര്‍ണം പണയപ്പെടുത്താന്‍ ഹബീബ് ചോദിച്ചു. ഷാജിത നല്‍കിയില്ല. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു. ഇയാളുടെ പോക്കറ്റില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു.
Discussion about this post