കൊച്ചി: എറണാകുളത്ത് കൈക്കൂലി ചോദിച്ച് വാങ്ങിയ ഗ്രേഡ് എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. എറണാകുളം അയ്യമ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ബൈജു കുട്ടനെയാണ് മണ്ണ് കടത്താനായി കൈക്കൂലി ചോദിച്ച് വാങ്ങിയതിന് സസ്‌പെന്‍ഡ് ചെയ്തത്.
പോലീസുദ്യോഗസ്ഥന്‍ കൈക്കൂലി കൈപ്പറ്റുന്നതിന്റെ ദൃശ്യം സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. കൈക്കൂലിയായി ലഭിച്ച തുക മതിയാകില്ലെന്നും കൈക്കൂലി പങ്കുവെയ്ക്കുന്നതിനെക്കുറിച്ചും ആരോപണ വിധേയനായ എസ് ഐ ബൈജുക്കുട്ടന്‍ സംസാരിക്കുന്നത് വ്യക്തമാണ്.
also read: പൊതുവേദിയില്‍ സഹോദരിയ്ക്ക് സ്‌നേഹചുംബനം നല്‍കി രാഹുല്‍: സോഷ്യല്‍മീഡിയ കീഴടക്കി സഹോദര സ്‌നേഹം
കൂടുതല്‍ പണം നല്‍കുന്നതും വീഡിയോയില്‍ കാണാം. ഇതിന് പിന്നാലെയാണ് ഗ്രേഡ് എസ്‌ഐ ബൈജു കുട്ടനെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവസമയത്ത് കൂടെയുണ്ടായിരുന്ന ഡ്രൈവര്‍ക്കെതിരെയും നടപടി എടുത്തിട്ടുണ്ട്.
also read: യുഎസ് കൗണ്ടി ജഡ്ജിയായി മലയാളിയായ ജൂലി; സത്യപ്രതിജ്ഞ കാസര്‍കോട്ടെ വീട്ടില്‍
കൈക്കൂലി വാങ്ങുന്ന സമയത്ത് ബൈജുക്കുട്ടനൊപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥര്‌ക്കെതിരെയും നടപടി ഉണ്ടായേക്കും. സംഭവത്തില്‍ അന്വേഷണം നടത്തും.