മലപ്പുറം: അലമാരയടക്കം പൊളിച്ച് സ്വന്തം വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍.
വാഴക്കാട് സ്വദേശി വാവൂര് കരിമ്പില്‍ പിലാശേരി അബ്ദുല്‍ റാഷിദാണ് സിനിമയെ വെല്ലുന്ന മോഷണം നടത്തിയത്. ഭാര്യയുടേയും മക്കളുടേയും ആഭരണങ്ങള്‍ അടക്കമാണ് റാഷിദ് കവര്‍ന്നത്.
വാഴക്കാട് പൊലീസ് സ്റ്റേഷനില്‍ നാല് ദിവസം മുന്‍പാണ് വാവൂര് കരിമ്പില്‍ പിലാശേരി അബ്ദുല്‍ റാഷിദും സഹോദരന് ഇബ്രാഹിമും എത്തി വീട്ടില്‍ മോഷണം നടന്നതായി പരാതി നല്‍കിയത്. തുടര്‍ന്ന് വീട്ടിലെത്തി പരിശോധന നടത്തിയപ്പോള്‍ അലമാരയടക്കം പൊളിച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്ന് വാഴക്കാട് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കള്ളന് വീട്ടില്‍ തന്നെയാണെന്ന് കണ്ടെത്തിയത്.
മോഷ്ടിച്ചതില്‍ സ്വന്തം ഭാര്യയുടേയും സഹോദരന് ഇബ്രാഹീമിന്റെ ഭാര്യയുടെയും കുട്ടികളുടെയും സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണഞില് എടവണ്ണപ്പാറയിലെ സ്വകാര്യ സ്ഥാപനത്തില്‍ പണയം വച്ചനിലയിലും സ്വര്‍ണം കണ്ടെത്തി. ഇബ്രാഹീമിന്റെ പരാതിയിലാണ് റാഷിദ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Discussion about this post