കണ്ണൂർ: കല്യാണം കൂടാനെത്തിയ പെൺകുട്ടിയുടെ നീണ്ട മുടി മുറിച്ചു മാറ്റി. ഓഡിറ്റോറിയത്തിലെ തിരക്കിനും തിരക്കിനും ഇടയിലാണ് മുടി മുറിച്ചെടുത്തത്. വിവാഹം കഴിഞ്ഞ് അമ്മയോടൊപ്പം വീട്ടിലെത്തിയപ്പോഴാണ് തന്റെ 20 സെന്റിമീറ്ററിലധികം മുടി നഷ്ടപ്പെട്ട വിവരം പെൺകുട്ടി തിരിച്ചറിഞ്ഞത്.
കരിവെള്ളൂർ സ്വദേശിയും ബിരുദവിദ്യാർഥിയുമാണ് പെൺകുട്ടി. ശനിയാഴ്ച ആണൂരിലെ ഓഡിറ്റോറിയത്തിലാണ് സംഭവം നടന്നത്. പെൺകുട്ടിയും അമ്മയുമാണ് കല്യാണത്തിന് പോയത്. ഭക്ഷണശാലയിലേക്ക് കടക്കാൻ തിരക്കുണ്ടായിരുന്നു.
അച്ഛനും മകളും തിരികെ ഓഡിറ്റോറിയത്തിൽ എത്തി അന്വേഷിച്ചപ്പോൾ, ഭക്ഷണശാലയുടെ അരികെ അല്പം മുടി കിടക്കുന്നതാണ് കണ്ടത്. ഇവിടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സി.സി.ടി.വി. പ്രവർത്തിക്കുന്നില്ലെന്നാണ് ഓഡിറ്റോറിയം അധികൃതർ അറിയിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ രക്ഷിതാക്കൾ പയ്യന്നൂർ പോലീസിൽ പരാതി നൽകി.
Discussion about this post