മുംബൈ: പുതുവത്സരത്തലേന്ന് ഡെലിവറി ബോയ് ആയി പ്രമുഖ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയുടെ സിഇഒ ദീപിന്ദര്‍ ഗോയല്‍. ഓര്‍ഡറുകള്‍ കുമിഞ്ഞുകൂടിയതോടെയാണ് ദീപീന്ദറിനും ഡെലിവറി ബോയ് ആകേണ്ടി വന്നത്. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ദീപീന്ദര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
My first delivery brought me back to the zomato office. Lolwut! https://t.co/zdt32ozWqJ pic.twitter.com/g5Dr8SzVJP
— Deepinder Goyal (@deepigoyal) December 31, 2022
അഞ്ച് ട്വീറ്റുകളിലൂടെയാണ് ഗോയല്‍ തന്റെ ഡെലിവറി ബോയ് ആയ അനുഭവം
പങ്കുവച്ചത്. ആദ്യ ഓര്‍ഡര്‍ സൊമാറ്റോ ഓഫീസിലേക്ക് തന്നെ ആയിരുന്നു എന്ന് ഡെലിവറി ബോയ് യൂണിഫോം അണിഞ്ഞ തന്റെ ഫോട്ടോ പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിച്ചു.
തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ ബയോയില്‍ ഡെലിവറി ബോയ് എന്ന് രേഖപ്പെടുത്തുകയും ചെയ്തു. സൊമാറ്റോയുടെ ആദ്യ മൂന്ന് വര്‍ഷത്തില്‍ ആകെ ചെയ്ത ഡെലിവറികളെക്കാള്‍ അധികമാണ് ഇന്ന് മാത്രം ചെയ്തത് എന്നും അദ്ദേഹം വ്യക്തമാക്കി.
My first delivery brought me back to the zomato office. Lolwut! https://t.co/zdt32ozWqJ pic.twitter.com/g5Dr8SzVJP
— Deepinder Goyal (@deepigoyal) December 31, 2022