പത്തനംതിട്ട : പത്തനംതിട്ടയില്‍ മാമോദീസ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ. കീഴ്വായ്പൂരിലാണ് സംഭവം. സംഭവത്തില്‍ കേറ്ററിങ് സ്ഥാപന ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.
കഴിഞ്ഞ വ്യാഴാഴ്ച കീഴ്വായ്പൂര്‍ സ്വദേശി റോജന്‍ അലക്‌സിന്റെ വീട്ടിലെ ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പരിപാടിയില്‍ പങ്കെടുത്ത നൂറോളം പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
സംഭവത്തില്‍ അവ്ന്‍ ഫ്രഷ് എന്ന കേറ്ററിങ് സ്ഥാപനത്തിന്റെ ഉടമ മനുവിനെയാണ് പ്രതിചേര്‍ത്തത്. പൊതുശല്യം, മായം ചേര്‍ക്കല്‍, രോഗംപകരാന്‍ ഇടയാക്കിയ അശ്രദ്ധ പ്രവര്‍ത്തി തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസെടുത്തത്.
also read: ‘നല്ല സമയം’ തിയറ്ററില്‍ നിന്നും പിന്‍വലിച്ചു: ബാക്കി കോടതി വിധി അനുസരിച്ചെന്ന് ഒമര്‍ ലുലു
അതേസമയം ചെങ്ങന്നൂരിലെ അവ്ന്‍ ഫ്രഷിന്റെ ലൈസന്‍സ് ആലപ്പുഴ ജില്ലാ ആരോഗ്യവിഭാഗം സസ്‌പെന്‍ഡ് ചെയ്തു. സ്ഥാപനത്തിലെ പരിശോധനയ്ക്ക് ശേഷമാണ് ലൈസന്‍സ് റദ്ദാക്കിയത്.